കല്യാണം ക്ഷണിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ സംഘം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു - സംഭവം തിരുവനന്തപുരത്ത്

കല്യാണം ക്ഷണിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ സംഘം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു - സംഭവം തിരുവനന്തപുരത്ത്

ചൊവ്വ, 26 ജൂണ്‍ 2018 (18:55 IST)
കല്യാണം ക്ഷണിക്കാനെന്ന വ്യാജേനെ വീട്ടിലെത്തിയ സംഘം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇന്നു രാവിലെ തിരുവനന്തപുരം കരമനയിലാണ് സംഭവം. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെ കല്യാണം ക്ഷണിക്കാനെന്ന പേരില്‍ വീട്ടില്‍ എത്തിയ രണ്ടു യുവാക്കളാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിനുള്ളിലേക്ക് കയറിയ സംഘം ഫ്ളവര്‍ വേയ്സ് ഉപയോഗിച്ച് യുവതിയുടെ അടിച്ചു. അക്രമികള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി മുകള്‍ നിലയിലെ മുറിയില്‍ കയറി ഒളിച്ചു.

ഇതിനിടെ യുവാക്കള്‍ യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുക്കുകയും വീട്ടിലെ വസ്‌തുവകകള്‍ നശിപ്പിക്കുകയും ചെയ്‌തു. അക്രമികള്‍ രക്ഷപ്പെട്ടതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു.

തലയില്‍ മുറിവേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി പൊലീസെടുത്തു. അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാ‍ണ് വിവരം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അനധികൃതമായി വായ്‌പ അനുവദിച്ചു; ചന്ദ കൊച്ചർ ഒരു കോടിയും ഐസിഐസിഐ ബാങ്ക് 25 കോടിയും പിഴ നൽകേണ്ടിവരും