Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലുവയസുകാരിയെ പീഡിപ്പിച്ച യുവാവ് ആ‍ത്മഹത്യ ചെയ്‌തു

നാലുവയസുകാരിയെ പീഡിപ്പിച്ച യുവാവ് ആ‍ത്മഹത്യ ചെയ്‌തു

SEXUAL ASSAULT
രാമേശ്വരം , ചൊവ്വ, 26 ജൂണ്‍ 2018 (12:59 IST)
നാലുവയസുകാരിയെ പീഡിപ്പിച്ച യുവാവ് ആ‍ത്മഹത്യ ചെയ്‌തു. രാമേശ്വരം സ്വദേശിയായ 23കാരനാണ് ഞായറാഴ്‌ച ജീവനൊടുക്കിയത്.

കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ യുവാവ് ഒളിവില്‍ പോയിരുന്നു. പൊലീസ് അന്വേഷണം
വ്യാപിപ്പിച്ചതിന് പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ പ്രതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മത്സ്യത്തൊഴിലാളിയായ യുവാവ് അയല്‍വാസിയായ കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

പീഡനം നടന്നതോടെ കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. ഇതറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലിപിനെ അവർ ഭയക്കുന്നു: തുറന്നടിച്ച് നടി