Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

ഇന്ന് സ്ത്രീധന നിരോധന ദിനം: ഇക്കാര്യങ്ങള്‍ അറിയണം

Woman Dowry Day

സിആര്‍ രവിചന്ദ്രന്‍

, ശനി, 26 നവം‌ബര്‍ 2022 (14:19 IST)
സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹം തന്നെയാണ് നമ്മുടേത്. എന്നാല്‍ ഇടയ്‌ക്കെവിടെയോ സമൂഹം അവരെ മാറ്റി നിര്‍ത്തി ചിന്തിക്കുന്നു. മനുഷ്യന്‍ എന്ന പരിഗണന്യ്ക്ക് പുറമേ വെറും സ്ത്രീയായിട്ടാണ് സമൂഹം അവരെ കാണുന്നത്. സ്ത്രീയുടെ കഴിവിനെയോ അവളുടെ സ്വപ്നങ്ങളെയോ പുല്ലുവില കല്‍പ്പിക്കാത്ത സമൂഹമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ആരേയും കുറ്റം പറയാന്‍ പറ്റില്ല. കാരണം, കണക്കുകള്‍ എടുത്താല്‍ ഞെട്ടുന്നതും ഈ സമൂഹം തന്നെയായിരിക്കും. സ്ത്രീകള്‍ക്ക്, അവരുടെ ജീവിതത്തിന് വിലയിടുന്നൊരു സമ്പ്രദായം നമ്മുടെ നാട്ടിലുണ്ട്. സ്ത്രീധനം. സംഭവം പഴഞ്ചന്‍ ആണെങ്കിലും വേരുകള്‍ ആഴത്തിലാണ്. അതുകൊണ്ടാണല്ലോ ഇപ്പോഴും സ്ത്രീധനം നിലനില്‍ക്കുന്നത്.
 
സ്ത്രീ ധനമായിരിക്കുമ്പോള്‍ പിന്നെ സ്ത്രീധനം വാങ്ങുന്നതെന്തിന്. സര്‍വ്വനാശത്തിലേക്കുമുള്ള തൂക്കമാണ് സ്ത്രീധനം എന്നു പറയുന്നതാകും ശരി. കനലെരിയുന്ന ഹൃദയവുമായി ഓരോ മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കളെ വളര്‍ത്തുന്നു. അവര്‍ക്കായി സ്വരുകൂട്ടുന്നു. കാരണം, അവളെ വിവാഹം കഴിക്കാന്‍ വരുന്നയാള്‍ എത്രയാണ് സ്ത്രീധനമായി ചോദിക്കുക എന്നറിയില്ലല്ലോ. മാതാപിതാക്കളെ കുറ്റം പറയാന്‍ കഴിയില്ല. സ്ത്രീധനം നല്‍കിയില്ലെങ്കില്‍ മക്കളെ ആരും വിവാഹം കഴിക്കാം സമ്മതിച്ചില്ലെങ്കിലോ എന്നൊരു ഭയവും അവര്‍ക്കുണ്ടാകും.
 
അര്‍ഹിക്കാത്തതും കണ്ണീരുപുരണ്ടതുമാണെങ്കിലും, പ്രാദേശികമായി ലാഭത്തില്‍ ഏറ്റക്കുറച്ചിലു
ണ്ടാകാമെങ്കിലും, സ്ത്രീധനം എന്നത് ഒരു ചെറുപ്പക്കാരന് ഏറ്റവും എളുപ്പത്തില്‍ കൈക്കലാക്കാവുന്ന സാമാന്യം വലിയൊരുസ്വത്താണ്. അത് കൈക്കലാക്കണമെങ്കില്‍ ഓരോരുത്തര്‍ക്കും അത്ര തന്നെ തൊലിക്കട്ടിയും വേണം. നിയമ പ്രകാരം സ്ത്രീധനം ഇന്ത്യയില്‍ നിരോധിച്ചതാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റകരമാണ്.
 
1961 - ലെ സ്ത്രീധന നിരോധ നിയമത്തില്‍ നല്‍കിയിരിക്കുന്ന സ്ത്രീധനത്തെ സംബന്ധിച്ച നിര്‍വ്വചനം കുറേക്കൂടി വിപുലമാണ്. അതുപ്രകാരം, വിവാഹത്തിനുമുന്‍പോ, വിവാഹ സമയത്തോ, വിവാഹശേഷം വിവാഹവുമായി ബന്ധപ്പെട്ടോ വിവാഹത്തിലെ ഏതെങ്കിലും ഒരുകക്ഷി മറുകക്ഷിക്ക് നല്‍കുന്നതോ നല്‍കാമെന്ന് സമ്മതിക്കുന്നതോ ആയ സ്വത്തിനെയോ മൂല്യമുള്ള ഈടിനെയോ സ്ത്രീധനമെന്ന് വിശേഷിപ്പിക്കാം. ഇത് ഏതെങ്കിലും ഒരു കക്ഷിയോ, മാതാപിതാക്കളോ മറുകക്ഷിക്ക് നേരിട്ടോ, പരോക്ഷമായോ നല്‍കുന്നതുമാകാം.
 
വിദ്യാഭ്യാസമുള്ളവര്‍ക്കും സ്ത്രീധനമെന്ന പിശാചിനെക്കുറിച്ച് ബോധമുള്ളവര്‍ക്കും മാത്രമേ സമൂഹത്തില്‍ നിന്നും സ്ത്രീധനത്തെ ഒഴുവാക്കി നിര്‍ത്താന്‍ സാധിക്കുകയുള്ളു. മക്കള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുക, പണം ഉണ്ടാക്കുന്നത് അവരുടെ പഠനത്തിന് വേണ്ടിയാകുക, അല്ലാതെ സ്ത്രീധനത്തിനു വേണ്ടിയാകരുത്. ഈ തീരുമാനമാണ് ഓരോ മാതാപിതാക്കളും ആദ്യം സ്വീകരിക്കേണ്ടത്. സ്ത്രീധനം നല്‍കിയാലും കൊടുത്താലും ഉണ്ടാകുന്ന ശിക്ഷയെക്കുറിച്ച് ഓരോരുത്തരും ബോധവാന്മാരായിരിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ കേരളം