Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തസ്രാവം; പരിശോധനയിൽ പ്രസവിച്ചതായി കണ്ടെത്തി; നവജാതശിശു വീട്ടിനുള്ളിൽ ബക്കറ്റിൽ മരിച്ചനിലയിൽ; യുവതി ആശുപത്രിയിൽ നിരീക്ഷണത്തിൽ

പോസ്റ്റുമോർട്ടം പരിശോധനയ്ക്കുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും യുവതി നിരീക്ഷണത്തിലാണെന്നും ഗാന്ധിനഗർ പൊലീസ് അറിയിച്ചു.

രക്തസ്രാവം; പരിശോധനയിൽ പ്രസവിച്ചതായി കണ്ടെത്തി; നവജാതശിശു വീട്ടിനുള്ളിൽ ബക്കറ്റിൽ മരിച്ചനിലയിൽ; യുവതി ആശുപത്രിയിൽ നിരീക്ഷണത്തിൽ

തുമ്പി ഏബ്രഹാം

, വെള്ളി, 22 നവം‌ബര്‍ 2019 (08:21 IST)
രക്തസ്രാവവുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പ്രസവിച്ചതായി കണ്ടെത്തി. തുടർന്ന് അധികൃതരുടെ പരാതിയിൽ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ നവജാതശിശുവിന്റെ മൃതദേഹം വീട്ടിൽ ബക്കറ്റിനുള്ളിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം പരിശോധനയ്ക്കുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും യുവതി നിരീക്ഷണത്തിലാണെന്നും ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
 
വ്യാഴാഴ്ച വൈകിട്ടാണ് അമിതരക്തസ്രാവമെന്ന് പറഞ്ഞ് കൈപ്പുഴ സ്വദേശിനിയെ ആശുപത്രിയിലെത്തിച്ചത്. കുളിമുറിയിൽ വീണതാണ് കാരണമായി പറഞ്ഞത്. പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്‌ടർ കണ്ടെത്തി. ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ യുവതിയുടെ മറുപടിയിലെ അവ്യക്തതയാണ് പൊലീസിൽ അറിയിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടിലെ മുഴുവൻ സ്കൂളുകളും അടിയന്തരമായി വൃത്തിയാക്കണമെന്ന് ഉത്തരവ്; നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി