Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെറിവിളിക്കുന്ന സംഘപരിവാർ പ്രവർത്തകരെ ഒതുക്കാൻ ഇതിലും നല്ല മറുപടി ഇല്ല, വിനായകൻ വേറെ ലെവലാണ് !

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്നത് ഇങ്ങനെയാണോ?

തെറിവിളിക്കുന്ന സംഘപരിവാർ പ്രവർത്തകരെ ഒതുക്കാൻ ഇതിലും നല്ല മറുപടി ഇല്ല, വിനായകൻ വേറെ ലെവലാണ് !
, ഞായര്‍, 2 ജൂണ്‍ 2019 (13:30 IST)
കേരളത്തിൽ ബിജെപിക്ക് ഇടമില്ലെന്ന് തുറന്നു പറഞ്ഞ നടന്‍ വിനായകന് നേരെ സംഘപരിവർ സൈബർ ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ ബിജെപിക്ക് പരോക്ഷ മറുപടി നല്‍കി വിനായകന്‍. രണ്ടേമുക്കാല്‍ ലക്ഷത്തോളം ലൈക്കുള്ള തന്‍റെ പേജിന്‍റെ പ്രോഫൈല്‍ ചിത്രവും കവര്‍ ഇമേജും മാറ്റിയാണ് വിനായകന്‍റെ പ്രതികരണം. 
 
പ്രോഫൈല്‍ ചിത്രം കാളിയും, കവര്‍ ചിത്രം അയ്യപ്പനുമാണ് ഇപ്പോള്‍. ഇത് വിനായകന്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് നല്‍കിയ മറുപടിയായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. അയ്യനും, കാളിയും അഥവാ അയ്യങ്കാളി യെയാണ് വിനായകൻ ഉദ്ദേശിച്ചതെന്നത് സംഘപുത്രന്മാർക്ക് മനസിലാകില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 
 
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞതിൽ ആണ് സെെബർ അക്രമം നടന്നത്. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിജെപി അജണ്ട കേരളത്തില്‍ നടക്കില്ലെന്നും ബി.ജെ.പിയുടെ ആശയം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞിരുന്നത്.
 
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്.
 
അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറും- വിനായകന്‍ പറഞ്ഞു. ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടില്‍ നടക്കില്ലെന്നുമാണ് വിനായകന്‍ പറയുന്നത്. നമ്മള്‍ മിടുമിടുക്കന്‍മാരല്ലേ. അത് തെരഞ്ഞെടുപ്പില്‍ കണ്ടതല്ല. ഞാന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷേ എന്റെ പരിപാടി അഭിനയിക്കുക മാത്രമാണ്. വിനായകന്‍ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മടുത്തു ഈ ജീവിതം, വിവാഹബന്ധം വേർപ്പെടുത്താൻ പോകുന്നു‘; ലക്ഷ്മിയുമായി പിരിയാൻ വരെ ബാലു ആഗ്രഹിച്ചിരുന്നു- ആ 16 ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ?