കാമുകൻ വിദേശത്തേക്ക് മുങ്ങി; വീടുവിട്ട് തേടിയിറങ്ങി വീട്ടമ്മ; പിന്നീട് സംഭവിച്ചത്!
കോട്ടയം സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായത്. എടക്കാട് സ്വദേശിയാണ് യുവാവ്.
മൂന്ന് മക്കളുള്ള വീട്ടമ്മ കാമുകനെ അന്വേഷിച്ച് എത്തിയപ്പോൾ അയാൾ വിദേശത്തേക്ക് മുങ്ങി. കോട്ടയം സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായത്. എടക്കാട് സ്വദേശിയാണ് യുവാവ്.
ചൊവ്വാഴ്ചയാണ് യുവതി ഇളയമകൾക്കൊപ്പം കാമുകനെക്കാണാൻ തലശ്ശേരിയിലെത്തിയത്. യുവതി പലതവണ വിളിച്ചിട്ടും കാമുകനെ കിട്ടാത്തതിനാൽ തലശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പൊലീസ് കാമുകന്റെ വിലാസം വാങ്ങി അന്വേഷിച്ചപ്പോഴാണ് നാടുവിട്ടതായി മനസ്സിലാക്കിയത്. ഇതേ തുടർന്ന് യുവതിയുടെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചു.
കുറച്ചുനാളായി കാമുകന്റെ വിവരമില്ലാത്തതിനാലാണ് യുവതി കാമുകനെ അന്വേഷിക്കാൻ നേരിട്ടെത്തിയതെന്നാണ് സൂചന. യുവതിയെയും കുട്ടിയെയും മഹിളാമന്ദിരത്തിൽ താമസിപ്പിച്ചു.