Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

മാലിന്യം ശേഖരിക്കാന്‍ എത്തിയ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരാണ് മൃതദേഹം ആദ്യം കണ്ടത്.

police

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 നവം‌ബര്‍ 2025 (11:06 IST)
കൊച്ചി: കൊന്തുരുത്തിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മാലിന്യം ശേഖരിക്കാന്‍ എത്തിയ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തില്‍ ഭൂവുടമയായ ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോര്‍ജ്ജ് പുലര്‍ച്ചെ ഒരു ചാക്ക് ആവശ്യപ്പെട്ട് വീട്ടിലെത്തിയതായും മദ്യപിച്ച നിലയിലായിരുന്നുവെന്നും അയല്‍ക്കാര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
അതേസമയം ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അന്വേഷണം ഉന്നതരിലേക്ക്. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഒരുങ്ങുന്നു. ശബരിമലയില്‍ സ്‌പോണ്‍സര്‍ ആകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി.
 
ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് വീട്ടിലെ പരിശോധന പൂര്‍ത്തിയായത്. 12 മണിക്കൂറാണ് പരിശോധന നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്