Webdunia - Bharat's app for daily news and videos

Install App

ആത്മഹത്യ ചെയ്യാന്‍ ഏറ്റവും നല്ല വഴിയേതെന്ന് ഗൂഗിളില്‍ തിരഞ്ഞു, അത് കൃത്യമായി നടപ്പാക്കി സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍ ഗീതാഞ്ജലി; 10 നിലക്കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്‌മഹത്യ

എളുപ്പ‌ത്തിൽ മരിക്കാനുള്ള ഗുളികയേത്? - ഗീതാഞ്ജലിയുടെ ഫോൺ ഹിസ്റ്ററി പരിശോധിച്ച പൊലീസ് കണ്ടത്

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (14:38 IST)
ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച ഐടി ജീവനക്കാരി അന്തരിച്ചു. ഓഫീസ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അഞ്ജലി യു ആണ് മരിച്ചത്. 27 വയസ്സുള്ള ഗീതാഞ്ജലി എന്ന ഐടി ജീവനക്കാരിയാണ് സസ്‌ന ടെക് പാര്‍ക്കിലെ ഓഫീസ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
 
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് 'ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികൾ എന്തെല്ലാം എന്നറിയുന്നതിനായി' ഗീതാഞ്ജലി ഓൺലൈനിൽ സെർച്ച് ചെയ്തതതായി പൊലീസ് പറയുന്നു.  
 
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഗീതാഞ്ജലിയുടെ പിറന്നാളും വിവാഹനിശ്ചയവും ആയിരുന്നു. നിശ്ചയം കഴിഞ്ഞ അന്ന് തന്നെ പെൺകുട്ടി ഓഫീസ് സ്ഥലത്തേക്ക് തിരിച്ചു. രണ്ട് ദിവസത്തെ ലീവിനു ശേഷം ബുധനാഴ്ച രാവിലെ ബംഗളൂരുവിലെത്തിയ പെൺകുട്ടി താമസ്ഥലത്തേക്ക് പോകുന്നതിനു പകരം ഓഫീസിലേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു.
 
ബുധനാഴ്ച ഉച്ചയ്ക്ക് 12.05ന് ആന്റിയെ വിളിച്ച് ഓഫീസിൽ എത്തിയെന്ന് പറഞ്ഞെങ്കിലും സുഹൃത്തുക്കളാരും യുവതിയെ കണ്ടിരുന്നില്ല. അന്ന് ഗിതാഞ്ജലി ഓഫീസിൽ എത്തിയില്ലെന്നാണ് സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.  
 
ആത്മഹത്യ ചെയ്യാൻ അവൾക്കെന്തെങ്കിലും കാരണം ഉള്ളതായി ബന്ധുക്ക‌ൾക്കും അറിയില്ല. അതേസമയം, ആത്മഹത്യ ചെയ്യാൻ അനുയോജ്യമായ ഏറ്റവും നല്ല വഴികൾ എന്തെല്ലാമാണെന്ന് ഗീതാഞ്ജലി ഓൺലൈനിൽ സെർച്ച് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിനുള്ള ടാബ്‌‌ലെറ്റുകൾ ഏതെന്നും യുവതി സെർച്ച് ചെയ്തതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ ഹിസ്റ്ററി പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.   
 
പെൺകുട്ടിയുടെ സമ്മതമില്ലാതെയാകാം വിവാഹം ഉറപ്പിച്ചതെന്ന് പൊലീസ് കരുതുന്നു. താൽപ്പര്യമില്ലാത്ത വിവാഹത്തിൽ നിന്നും പിന്മാറാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരിക്കാമെന്ന് പൊലീസ് കരുതുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു;സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തമാകും

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

അടുത്ത ലേഖനം
Show comments