Select Your Language

Notifications

webdunia
webdunia
webdunia
webdunia

കസബ: സ്ത്രീത്വത്തെ അപമാനിച്ചു, മമ്മൂട്ടിക്കെതിരെ വനിത കമ്മീഷന്‍റെ നോട്ടീസ്

കസബയ്ക്കെതിരെ വനിത കമ്മീഷൻ നോട്ടീസ് അയച്ചു

കസബ: സ്ത്രീത്വത്തെ അപമാനിച്ചു, മമ്മൂട്ടിക്കെതിരെ വനിത കമ്മീഷന്‍റെ നോട്ടീസ്
, ചൊവ്വ, 19 ജൂലൈ 2016 (17:12 IST)
നിഥിൻ രൺജിപണിക്കർ ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ കസബക്കെതിരെ വനിത കമ്മീഷൻ നോട്ടീസ് അയച്ചു. സിനിമയിൽ സത്രീത്വത്തെ അപമാനിച്ചുവെന്നാണ് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീക‌ളെ അവഹേളിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.
 
കസബയുടെ സംവിധായകൻ നിഥിൻ, നായകൻ മമ്മൂട്ടി, നിർമാതാവ് ആലിസ് ജോർജ് എന്നിവർക്കെതിരെയാണ് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. കെ സി റോസാക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വനിതാക്കമ്മീഷൻ യോഗത്തിലാണ് നോട്ടീസ് സംബന്ധിച്ച് തീരുമാനമായത്. ആവിഷ്കാര സ്വാതന്ത്ര്യമെന്നത് സ്ത്രീകളെ അപമാനിക്കാനുള്ള സ്വാന്ത്ര്യമല്ലെന്നും യോഗത്തിൽ ഉയർന്നു വന്നു.
 
കസബയിലെ അശ്ശീല സംഭാഷണങ്ങൾക്കെതിരെ റോസക്കുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. അത്തരം ഡയലോഗുകൾ മമ്മൂട്ടിയെ പോലൊരാൾ പറയാൻ പാടില്ലായിരുന്നുവെന്നും റോസാക്കുട്ടി വ്യക്തമാക്കിയിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോട് കൂടിയ ചില സംഭാഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 
 
ചില രംഗങ്ങള്‍ അശ്ലീല സ്വഭാവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഓരോ പത്ത് മിനുട്ട് ഇടവിട്ടും കസബയില്‍ അശ്ലീല സംഭാഷണങ്ങള്‍ കടന്നു വരുന്നുണ്ട്. ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് യുവതിയും കുഞ്ഞും മരിച്ചു: ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്