Select Your Language

Notifications

webdunia
webdunia
webdunia
webdunia

പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പ്രവേശിച്ചു; പ്രതിഷേധവുമായി സ്ത്രീകള്‍ അടക്കമുള്ളവര്‍ ക്ഷേത്രനടയില്‍

ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചു

പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ പ്രവേശിച്ചു; പ്രതിഷേധവുമായി സ്ത്രീകള്‍ അടക്കമുള്ളവര്‍ ക്ഷേത്രനടയില്‍
തിരുവനന്തപുരം , ബുധന്‍, 30 നവം‌ബര്‍ 2016 (08:24 IST)
പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചു. സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന ഉത്തരവ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇത്. ക്ഷേത്രം ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ കെ എന്‍ സതീഷ് ആയിരുന്നു കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.
 
അതേസമയം, സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് എതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രപരിസരത്തി തന്നെയാണ് പ്രതിഷേധവും അരങ്ങേറുന്നത്.
 
ചുരിദാറിന് മുകളില്‍ മുണ്ടു ചുറ്റി മാത്രമായിരുന്നു ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയില്‍ റിയ രാജി എന്നയാള്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് വിലക്ക്; ലംഘിക്കുന്നവർക്ക് ആറു വർഷം തടവ്