'ഈ പു...പു... പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്' - വൈറലാകുന്ന കുറിപ്പ്
അവനു കൊടുക്കാനുള്ളത് കൊടുത്തോ? ടി ടിയുടെ ചോദ്യം ഇതായിരുന്നു
ട്രെയിൻ യാത്രയിൽ സ്ത്രീകളോട് മോശമായി പെരുമാറിയ യുവാവിനെ കൈയ്യോടെ പിടികൂടിയ വീഡിയോ വൈറലാവുകയാണ്. സംഭവം വിശദീകരിച്ചു കൊണ്ട് ഷംസുദ്ദീൻ അലി എന്ന വ്യക്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. ഇദ്ദേഹത്തിന്റെ പോസ്റ്റ് സഹോദരൻ യാസർ അലി വയനാട് ഷെയർ ചെയ്തതോടെയാണ് സംഭവം ശ്രദ്ദേയമായത്.
വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്:
കുടുംബസമേതം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍റെ പെങ്ങളെ അന്യനാട്ടില്‍ വെച്ച് ഒരു മലയാളി കള്ളും കുടിച്ച് വന്ന് തെണ്ടിത്തരം കാണിച്ച് ...
ഈ പു...പു... പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്...
ഇന്നുച്ചക്കുണ്ടായ സംഭവം അവരോടൊപ്പം യാത്രയിലുണ്ടായിരുന്ന ജ്യേഷ്ഠന്‍ വിവരിക്കുന്നു..
ഷംസുദ്ദീന്റെ കുറിപ്പ്:
ഞാനും ഭാര്യയും എന്റെ പെങ്ങളും അളിയനും കൂടി ഒരു യാത്ര പോയി വരുകയായിരുന്നു, ട്രെയിനിൽ. കർണാടകയിലെ ബൈന്ദൂർ കഴിഞ്ഞ ഉടനെ ഒരു ഞരമ്പ് രോഗി പെങ്ങളെ കയറിപ്പിടിച്ചു, എന്റെ കണ്മുൻപിൽ വെച്ച്. അവനെപ്പറ്റി കുറച്ച് മുൻപ് പെങ്ങൾ എന്നോട് പരാതി പറയുകയും ചെയ്തിരുന്നതിനാൽ ഞാൻ അവനെ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു, മലയാളിയാണ്.
പിന്നെ ഒരു അരമണിക്കൂർ ഞാനും അളിയനും അവന്റെ മേലെ നന്നായൊന്നു മേഞ്ഞു, പോലീസിൽ ഏൽപ്പിക്കാൻ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത ബോഗിയിൽ അവന്റെ ഭാര്യയും പെൺകുട്ടിയും ഇരിക്കുന്നുണ്ടെന്നും വെറുതെ വിടണമെന്നും പറഞ്ഞ് കരഞ്ഞപ്പോൾ അവരെ വിളിപ്പിച്ചു. ആ സ്ത്രീ എന്റെ കാലിൽ വീണ് ഒരുപാട് കരഞ്ഞു, കള്ളിൻമേലെ ചെയ്തു പോയതാണെന്ന് അവന്റെ ഭാര്യക്ക് മുൻപിൽ കരഞ്ഞു പറഞ്ഞതോടെ അവനെ വെറുതെ വിടാൻ പെങ്ങളും നിർബന്ധിച്ചു്. അവസാനം അവന്റെ ഭാര്യയുടെ മുൻപിൽ വെച്ച് പെങ്ങളോട് മാപ്പു പറഞ്ഞതോടെ അവനെ വിട്ടു.
മഹാരാഷ്ട്രയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന തിരുവനന്തപുരംകാരനായ സുരേഷ് മാത്യു എന്നയാളാണ് ആ ഞരമ്പ് രോഗി. ടിടി വന്നു ചോദിച്ചറിഞ്ഞപ്പോൾ അവനെ വെറുതെ വിട്ടതാണെന്നും ഞങ്ങൾക്ക് കംപ്ലൈന്റ്റ് ഇല്ലെന്നും പറഞ്ഞു ഒഴിവാക്കി.. അന്നേരം അദ്ദേഹം സ്വകാര്യമായി ചോദിച്ചത് അവനു കൊടുക്കാനുള്ളത് കൊടുത്തോ എന്നാണ്.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകളോട് തെമ്മാടിത്തരം ചെയ്യാൻ ധൈര്യപ്പെടുന്ന അവസ്ഥയിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ കാര്യം വളരെ കഷ്ട്ടമായിരിക്കും. എല്ലാവരും കരുതിയിരിക്കുക, ഒന്നിനെയും വെറുതെ വിടാതിരിക്കുക. നിയമത്തിനു വിട്ടാൽ ഇവന്മാരൊക്കെ നമ്മളെ നോക്കി കൊഞ്ഞനം കുത്തി ഇറങ്ങി വരും, മാക്സിമം വേദനയാക്കി വിടുക.