Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈനോട്ടമൊക്കെയെന്ത് ? പൊക്കിൾച്ചുഴി കണ്ടാലറിയാം... അവള്‍ എത്തരക്കാരിയാണെന്ന് !

പൊക്കിൾച്ചുഴി കണ്ടാൽ പെണ്ണിന്റെ സ്വഭാവം പറയാമോ ?

കൈനോട്ടമൊക്കെയെന്ത് ? പൊക്കിൾച്ചുഴി കണ്ടാലറിയാം... അവള്‍ എത്തരക്കാരിയാണെന്ന് !
, വെള്ളി, 24 നവം‌ബര്‍ 2017 (15:12 IST)
അമ്മയുമായി കുഞ്ഞിനുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് പൊക്കിൾ ചുഴി. എന്നാൽ ഈ കാലഘട്ടത്തില്‍ പൊക്കിൾച്ചുഴി എന്നത് ഒരു സെക്സ് സിംബൽ കൂടിയായി മാറിയിരിക്കുന്നു. ലൈംഗിക താൽപര്യം ഉണർത്തുന്ന ഒന്നാണ് പൊക്കിൾ എന്നും പൊതുവേ പറയാറുണ്ട്. എന്നാൽ മുഖം നോക്കി ലക്ഷണം പറയുന്നപോലെ  പൊക്കിൾച്ചുഴി നോക്കിയും അയാൾ ഏത് തരക്കാരനാണെന്ന് പറയാൻ പറ്റുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ആസ്ട്രോ ഉപായ് എന്ന സൈറ്റിലാണ് ഈ രഹസ്യങ്ങളടങ്ങിയ ലേഖനം പ്രത്യക്ഷപ്പെട്ടത്.
 
പൊക്കിള്‍ പൂർണവൃത്താകൃതിയിലുള്ള സ്ത്രീകള്‍ക്ക് വളരെ വേഗം ചിന്തിക്കാനുള്ള കഴിവുണ്ടായിരിക്കുമെന്ന് പരയപ്പെടുന്നു. സത്യസന്ധരും ദയാവായ്പുള്ളവരുമായിരിക്കും ഇവരെന്നും പറയപ്പെടുന്നു. ആരോഗ്യസ്ഥിതി വളരെയേറെ മെച്ചപ്പെട്ട ഇവര്‍ ഭാഗ്യവതികളായിരിക്കുമെന്നും ജ്യോതിഷത്തില്‍ പറയുന്നു. ലംബമായി ഓവൽ ഷേപ്പിലുള്ള പൊക്കിളുള്ളവര്‍ കൂടുതൽ സംസാരിക്കുകയും ജോലിക്കാര്യത്തിലും ജീവിതത്തിലും പെർഫക്ഷനിസ്റ്റുകളായിരിക്കുമെന്നും പറയപ്പെടുന്നു. 
 
വലിയ പൊക്കിള്‍ ഉള്ള സ്ത്രീകളെ ബുദ്ധിയുടെ കാര്യത്തില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും ലക്ഷണ ശാസ്ത്രത്തില്‍ പറയപ്പെടുന്നുണ്ട്. പറയുന്നു. ഇത്തരം ആളുകള്‍ക്ക് ചെറുപ്പകാലത്ത് പ്രതീക്ഷിച്ചത് പോലെ ഉയരാന്‍ പറ്റാതെ പോയാലും അവർ പ്രായം ചെല്ലുന്തോറും വൻ നേട്ടങ്ങൾ ഉണ്ടാക്കുമെന്നും ജ്യോതിഷത്തില്‍ പറയുന്നു. തിരച്ഛീനമായി പൊക്കിൾ ഉള്ളവരെ ആർക്കും മനസിലാക്കാൻ പറ്റില്ല. മറ്റുള്ളവരുടെ ചിന്തകകളിലും കാഴ്ച്ചപ്പാടിലും തെറ്റുകൾ മാത്രം കാണുന്നവരായിരിക്കും ഇവരെന്നും പറയപ്പെടുന്നു.
 
പൊക്കിൾ പുറത്തേക്ക് ഉന്തിനിൽക്കുന്നവരാനെങ്കില്‍ അവര്‍ക്ക് രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അത്തരം സ്ത്രീകള്‍ വേഗത്തിൽ ഗർഭിണികളാകുമെന്നും പറയന്നു. മാത്രമല്ല, കൂടെയുള്ളവരിൽ പോലും പോസിറ്റിവ് ചിന്താഗതികൾ പകർത്താൻ ഇവർക്ക് സാധിക്കുമെന്നും ലക്ഷണശാസ്ത്രത്തില്‍ വ്യക്തമാക്കുന്നു. വളരെ സെൻസിറ്റീവായ പൊക്കിൾച്ചുഴിയുളളവർ ചിരിക്കാൻ വലിയ ഇഷ്ടം കാണിക്കുകമാത്രമല്ല ഏതു സമയത്തും മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവും ഇത്തരക്കാർക്ക് ഉണ്ടായിരിക്കുമെന്നും ശാസ്ത്രം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിക്കനില്‍ നാരങ്ങ പിഴിഞ്ഞൊഴിക്കുന്നത് എന്തിനാണെന്നറിയാമോ ?