Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ ക്രൂരമായി കൊന്നു; അമ്മയെ തൂക്കിക്കൊല്ലണമെന്ന് മക്കള്‍

കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ ക്രൂരമായി കൊന്നു; അമ്മയെ തൂക്കിക്കൊല്ലണമെന്ന് മക്കള്‍
താന്‍ തരണ്‍ , ചൊവ്വ, 23 ജൂലൈ 2019 (13:23 IST)
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്കെതിരെ കേസ്. രണ്ടു മക്കളുടെ അമ്മയായ സിമ്രാന്‍ കൗര്‍ എന്ന യുവതിയാണ് കൊല നടത്തിയത്. പഞ്ചാബിലെ താന്‍ തരണ്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം.  

12 വര്‍ഷമായി സിമ്രാനും ഭര്‍ത്താവ് രജ്പ്രീതും വിവാഹിതരായിട്ട്. അടുത്തിടെ രണ്ടു മക്കളുടെ അമ്മയായ സിമ്രാൻ ലൗവ് പ്രീത് സിംഗ് എന്നയാളുമായി പ്രണയത്തിലായി. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും യുവാവുമായി സിമ്രാന്‍ അടുപ്പം തുടര്‍ന്നു.

കാമുകനൊപ്പം ഒളിച്ചോടാന്‍ തീരുമാനിച്ച സിമ്രാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവദിവസം ഭക്ഷണത്തില്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെങ്കിലും ഭര്‍ത്താവ് മരിച്ചില്ല. തുടര്‍ന്ന് അബോധാവസ്ഥയിലായ ഭര്‍ത്താവിന്റെ കഴുത്തില്‍ കയറിട്ട് മുറുക്കി കൊല്ലാന്‍ ശ്രമിച്ചു.

രജ്പ്രീത് മരിച്ചെന്ന് കരുതിയ സിമ്രാന്‍ മക്കളെ രാത്രിയില്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ ഏല്‍പ്പിച്ച് കാമുകനൊപ്പം പോയി. സംശയം തോന്നിയ ബന്ധുക്കള്‍ കുട്ടികളോട് വിവരം തിരക്കിയപ്പോഴാണ് രജ്പ്രീതിന് സംഭവിച്ച കാര്യങ്ങള്‍ അറിഞ്ഞത്.

അച്ഛന്റെ കഴുത്തില്‍ അമ്മ കയറിട്ട് മുറുക്കുന്നതു കണ്ടതായി മുത്തശ്ശനോട് കുട്ടികളിലൊരാള്‍ പറഞ്ഞു. രജ്പ്രീതിന്റെ വീട്ടിലെത്തിയ ബന്ധുക്കള്‍  ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അച്ഛന്‍ മരിച്ചതറിഞ്ഞ് കുട്ടികള്‍ അമ്മയെ ശിക്ഷിക്കണമെന്നും തൂക്കിക്കൊല്ലണമെന്നും ബന്ധുക്കളോട് പറഞ്ഞു. സിമ്രാനും കാമുകനും എതിരെ രജ്പ്രീതിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവിനെ ചവിട്ടിവീഴ്ത്തി, ചോദ്യം ചെയ്ത ഭാര്യയുടെ കരണത്തടിച്ചു; നടുറോഡിൽ കോൺഗ്രസ് പ്രവർത്തകന്റെ അഴിഞ്ഞാട്ടം