Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാക്കുചുമക്കുന്ന മന്ത്രിമാരെ കർണാടകത്തിൽ കാണില്ല: ജനങ്ങൾക്കുവേണ്ടി എന്തും ചെയ്യുന്ന മന്ത്രിമാർ കേരളത്തിന്റെ ഭാഗ്യമെന്ന് യതീഷ് ചന്ദ്ര

ചാക്കുചുമക്കുന്ന മന്ത്രിമാരെ കർണാടകത്തിൽ കാണില്ല: ജനങ്ങൾക്കുവേണ്ടി എന്തും ചെയ്യുന്ന മന്ത്രിമാർ കേരളത്തിന്റെ ഭാഗ്യമെന്ന് യതീഷ് ചന്ദ്ര
, ശനി, 29 ജൂണ്‍ 2019 (19:17 IST)
പ്രളയകാലത്ത് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച മന്ത്രിമാരെ പ്രശംസിച്ച് തൃഷൂർ കമ്മീഷ്ണർ യതീഷ് ചന്ദ്ര. പ്രളയകാലത്ത് വി എസ് സുനിൽകുമാർ, എ സി മൊയ്‌ദീൻ, സി രവീന്ദ്രനാഥ് എന്നീ മന്ത്രിമാർക്കൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവച്ചായിരുന്നു യതീഷ് ചന്ദ്രയുടെ പ്രസംഗം. തൃശൂർ നിയമസഭാ പരിധിക്കുള്ളിൽ പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് കേരളത്തിലെ മന്ത്രിമാരെ കുറിച്ച് യതീഷ് ചന്ദ്ര വാചാലനായത്.
 
ആറാട്ടുപുഴയിൽ കരുവന്നൂർ പുഴ വഴിമാറി ഒഴുകിയപ്പോൾ ജനങ്ങളോടൊപ്പം മണൽചാക്ക് ചുമന്ന കൃഷിമന്ത്രി വി എസ് സുനിൽകുമാറിനെ പ്രത്യേകം പരാമർഷിച്ചുകൊണ്ടായിരുന്നു പ്രസംഗം. 'ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കർണാടകത്തിൽ കാണില്ല. കൂലിപ്പണിക്കാർ ചെയ്യേണ്ട ജോലിപോലും നാടിനുവേണ്ടി ചെയ്യുന്ന മന്ത്രിമാർ കേരളത്തിൽ മാത്രമേ ഉണ്ടാകൂ. നിങ്ങൽ ഭാഗ്യം ചെയ്തവരാണ്' യതീഷ് ചന്ദ്ര പറഞ്ഞു.  .
 
വിദ്യഭ്യസത്തെ കുറിച്ചും മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചും കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു കമ്മീഷ്ണർ. 'ഓരോ വിദ്യർത്ഥിയുടെയും വിജയത്തിൽ അധ്യാപകർക്കും പങ്കുണ്ട്, അവർ വച്ച ചെടീകൾ വളർന്ന് മരങ്ങളായി. ആ മരങ്ങളാണ് നിങ്ങൾ. ഓരോരുത്തരെയും ദൈവം വ്യത്യസ്ഥരായാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ ഓരോരുത്തരും വ്യത്യസ്ഥരായി ജീവിക്കണം എന്നും സ്വന്തം സ്വപ്നങ്ങളെ പിൻതുടരണം എന്നും യതീഷ് ചന്ദ്ര വിദ്യാർത്ഥികളോട് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും 249 രൂപക്ക് അൺലിമിറ്റഡ് ബ്രോഡ്‌ബാൻഡ്, ജിഗാഫൈബറിനെ നേരിടാൻ പുതിയ പ്ലാനുമായി ബിഎസ്എൻഎൽ