വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത 24 മണിക്കൂറിനിടെ പടിഞ്ഞാറോട്ട് നീങ്ങി, ന്യൂന മര്‍ദ്ദമായി (Low Pressure Area) ശക്തികുറയാന്‍ സാധ്യത.
വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ പടിഞ്ഞാറോട്ട് നീങ്ങി, ന്യൂന മര്‍ദ്ദമായി (Low Pressure Area) ശക്തികുറയാന്‍ സാധ്യത. വടക്കന്‍ തമിഴ്‌നാട് മുതല്‍ കര്‍ണാടക, തമിഴ്‌നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റര്‍ മുകളില്‍ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് (03 ഡിസംബര്‍) ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും, ഇന്നും നാളെയും (ഡിസംബര്‍ 3 ,4 ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഇന്ന് തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.