Webdunia - Bharat's app for daily news and videos

Install App

ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; മുൾമുനയിൽ യാത്രക്കാർ

കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിന് മുകളിൽ വലിഞ്ഞുകയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്.

തുമ്പി എബ്രഹാം
വെള്ളി, 18 ഒക്‌ടോബര്‍ 2019 (08:58 IST)
പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിനിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് യാത്രക്കാരെയും ജീവനക്കാരെയും ആശങ്കയിലാക്കി. കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിന് മുകളിൽ വലിഞ്ഞുകയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. തുടർന്ന് കാൽമണിക്കൂറോളം കഴിഞ്ഞാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനായത്. മംഗലാപുരം സ്വദേശി റഹ്മാൻ ആണെന്നാണ് യുവാവ് പറയുന്നത്.
 
ചെറുതായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവ് അവ്യക്തമായാണ് കാര്യങ്ങൾ പറയുന്നത്. പരപ്പനങ്ങാടിയിൽ നിന്ന് എൻജിനിൽ ഓടിക്കയറിയ യുവാവിനെ ലോക്കോ പൈലറ്റുമാർ തടഞ്ഞുവെക്കാൻ ശ്രമിച്ചപ്പോൾ  എൻജിനു മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. പിന്നീട് ട്രെയിനിന് മുകളിലൂടെ വൈദ്യുതിക്കമ്പി മേലുതട്ടാതെ ഓട്ടമായി.
 
ഒടുവിൽ യാത്രക്കാരും നാട്ടുകാരും അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. ഇയാളെ പരപ്പനങ്ങാടി റെയ്‌ൽവേസ്റ്റേഷനിൽ തടഞ്ഞുവെച്ച് ഏഴുമണിയോടെ കോഴിക്കോട് ആർപിഎഫിനു കൈമാറി. 4.57ന് പരപ്പനങ്ങാടിയിലെത്തിയ തീവണ്ടി 5.10നാണ് യാത്രയായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും

September 5, Teachers' Day 2025: അധ്യാപകദിനം ചരിത്രം

Donald Trump: 'ചൈന-റഷ്യ കൂട്ടുകെട്ടിനെ ഞങ്ങള്‍ എന്തിനു പേടിക്കണം'; വീരവാദം മുഴക്കി ട്രംപ്

ചൈനയില്‍ സൈനിക പരേഡ് തുടങ്ങി; ഒരു ശക്തിക്കും ചൈനയുടെ വളര്‍ച്ച തടയാനാകില്ലെന്ന് ചൈനീസ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments