ന്യൂഡിൽസും മുട്ടയും കഴിക്കുന്നതിനെച്ചൊല്ലി തട്ടുകടയിൽ തർക്കം; യുവാവിനെ തല്ലിക്കൊന്നു

22 വയസുകാരനാണ് കൊല്ലപ്പെട്ടത്.

തുമ്പി എബ്രഹാം

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (08:40 IST)
ന്യൂഡിൽസും മുട്ടയും കഴിക്കുന്നതിനെക്കുറിച്ച് തർക്കിച്ച യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ജഹനാബാദിലെ സർത്വ ഗ്രാമത്തിലാണ് സംഭവം. 22 വയസുകാരനാണ് കൊല്ലപ്പെട്ടത്. 
 
കൊല്ലപ്പെട്ട യുവാവ് തട്ടുകട നടത്തി വരികയായിരുന്നു. ദസറ മേളയിൽ നടക്കുന്നതിനിടെ ഇയാളുടെ തട്ടുകടയിലെത്തിയ 12 അംഗ സംഘം അമിതമായി ന്യൂഡിൽസും മുട്ടയും കഴിക്കുന്നത് സംബന്ധിച്ച് തർക്കം നടന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
 
തർക്കം നടന്നതിന്റെ അടുത്ത ദിവസം സംഘം ചേർന്നെത്തിയ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കാക്കനാട് പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽകയറി തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു