Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇരുതലമൂരിയെ വീട്ടിൽ വളർത്തിയ യുവാവ് അറസ്റ്റിൽ

ഇരുതലമൂരിയെ വീട്ടിൽ വളർത്തിയ യുവാവ് അറസ്റ്റിൽ
, ബുധന്‍, 10 ഓഗസ്റ്റ് 2022 (12:17 IST)
പാലോട്: വീട്ടിൽ ഇരുതലമൂരിയെ വളർത്തിയ 33 കാരനെ ഫോറസ്റ്റ് വിഭാഗം അറസ്റ്റ് ചെയ്തു. തെന്നൂർ കൊച്ചു കരിക്കകം ഹിദായത്ത് ഹൗസിൽ ഷഫീർ ഖാൻ ആണ് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
 
ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. ഇരുതലമൂരിയെ വളർത്തി വലുതാക്കി തമിഴ്‌നാട്ടിൽ വിൽക്കാനായിരുന്നു ഇയാളുടെ പദ്ധതി. കടയ്ക്കൽ സ്വദേശിയായ ഒരാൾ ആന്ധ്രയിൽ നിന്ന് കൊണ്ടുവന്നതാണിത്.
 
ഇയാളിൽ നിന്ന് ഷഫീർ ഖാനും സുഹൃത്തുക്കളും പതിനായിരം രൂപയ്ക്ക് ഇരുതലമൂരിയെ വാങ്ങി വീടിനടുത്തുള്ള കമ്പോസ്റ്റ് ടാങ്കിൽ വളർത്തുകയായിരുന്നു. അറസ്റ്റിലായ ഷെഫീർഖാനെ കോടതി റിമാൻഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീകൊളുത്തി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു