എന്തും വിളിച്ചുപറയാൻ സാധിക്കുന്ന ഒരു നിലയല്ല നമ്മുടെ നാട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെജിഒഎ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ലൈസന്‍സില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന് ഈ അടുത്ത നാളില്‍ നാം കണ്ടു.
വിരട്ടാനൊക്കെ നോക്കി. അതങ്ങ് വേറെ വെച്ചാൽ മതി. ഈ നാടിന് ഒരു സംസ്കാരമുണ്ട് ഒരു പൊതുവായ രീതിയുണ്ട്. അത് മാറ്റി വലിയ തോതിൽ ഭിന്നത വളർത്താമെന്ന് ആരെങ്കിലും വിചാരിച്ച്ചാൽ അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ അണിനിരന്നാലും ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. ജനം അതാണ് ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും നുണയുടെ മലവെള്ളപാച്ചിലാണ് ഉണ്ടായത്. അത് തള്ളിക്കളഞ്ഞുകൊണ്ടാണ് ജനം അധികാരത്തിലേറ്റിയത്.ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ്ണവിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. മുഖ്യമന്ത്രി പറഞ്ഞു.