Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ഥിരം അഭിനേതാക്കൾ വേണ്ട, മുതിർന്ന നേതാക്കൾക്ക് 10% സീറ്റ് മാത്രം, കെപിസിസിക്ക് മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ്

സ്ഥിരം അഭിനേതാക്കൾ വേണ്ട, മുതിർന്ന നേതാക്കൾക്ക് 10% സീറ്റ് മാത്രം, കെപിസിസിക്ക് മുന്നറിയിപ്പുമായി യൂത്ത് കോൺഗ്രസ്
, തിങ്കള്‍, 4 ജനുവരി 2021 (12:03 IST)
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പും വിമർശനവുമായി യൂത്ത് കോൺ‌ഗ്രസ്. സ്ഥിരം അഭിനേതാക്കളെ വെച്ചുള്ള നാടകമാണ് ഇക്കുറിയും നേതൃത്വം നടത്തുന്നതെങ്കിൽ സ്വന്തം നിലയ്‌ക്ക് സ്ഥാനാർഥികളെ നിർത്തുമെന്ന മുന്നറിയിപ്പോടെയാണ് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 20 നിര്‍ദേശങ്ങളടങ്ങിയ യൂത്ത് കോൺഗ്രസ് പ്രമേയം. പാലക്കാട് സമാപിച്ച യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ക്യാമ്പ് എക്‌സിക്യൂട്ടീവാണ് പ്രമേയം പാസാക്കിയത്.
 
നാല് തവണ തുടർച്ചയായി മത്സരിച്ചവരെ സ്ഥാനാർഥികളാക്കരുത്. യുവാക്കള്‍ക്ക് അവസരം വേണം. പതിവായി തോല്‍ക്കുന്നവരെ മാറ്റണം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ജനറല്‍ സീറ്റുകളില്‍ വനിതകള്‍ക്കും പട്ടികജാതിക്കാർക്കും അവസരം നൽകണം. 10 ശതമാനം സീറ്റുകള്‍ മാത്രം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയാല്‍ മതി, 50 വയസിന് താഴെയുള്ളവരെ ബ്ലോക്ക് പ്രസിഡന്റുമാരാക്കണം.
 
തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ രംഗത്തിറക്കി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. തുടങ്ങിയ നിർദേശങ്ങളാണ് യൂത്ത് കോൺഗ്രസ് കെപിസിസിക്ക് മുന്നിൽ വെക്കുന്നത്. ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ നൽകിയ അമിത ആത്മവിശ്വാസം തദ്ദേശ സ്ഥാപന തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് വിനയായെന്നും പ്രമേയത്തിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരാർ കൃഷിയിലേയ്ക്ക് ഇറങ്ങാൻ പദ്ധതിയില്ല, അതിനായി കൃഷിഭൂമി വാങ്ങിയിട്ടില്ല നിലപാട് വ്യക്തമാക്കി റിലയൻസ്