Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിയെ എതിർക്കാൻ കോൺഗ്രസ്സിന് തനിച്ചാകില്ല: യുപിഎയിൽ ചേരാൻ ശിവസേന

ബിജെപിയെ എതിർക്കാൻ കോൺഗ്രസ്സിന് തനിച്ചാകില്ല: യുപിഎയിൽ ചേരാൻ ശിവസേന
, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (10:29 IST)
മുംബൈ: ബിജെപിയെ എതിർക്കുന്ന പാർട്ടികൾ യുപിഎയ്ക് കീഴിൽ അണിനിരക്കണം എന്ന നിർദേസം മുന്നോട്ടുവച്ച് ശിവസേന. ഔദ്യോഗിക മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന നിർദേശം. ബിജെപിയ്ക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് തനിച്ച് കഴിയില്ലെന്നും അതിനാൻ ബിജെപി വിരുദ്ധ പാർട്ടികൾ യുപിഎ ശക്തപ്പെടുത്തണം എന്നുമുള്ള നിർദേശത്തിലൂടെ യുപിഎയിൽ ചേരാൻ തങ്ങൾ സന്നദ്ധരാണ് എന്ന സൂചനയാണ് ശിവസേന നൽകുന്നത്. 
 
രാഹുൽ ഗാന്ധി സ്വന്തം നിലയ്ക്ക് ബിജെപിയോട് പോരാടുന്നുണ്ട്. എന്നാൽ അതിൽ ന്യൂനതകൾ ഉണ്ട്. ഒരു സന്നദ്ധ സംഘടനയെപ്പോലെയാണ് നിലവിൽ യുപിഎയുടെ പ്രവർത്തനം. കർഷക പ്രക്ഷോഭപത്തിൽ പോലും സർക്കാരിനെതിരെ സമ്മർദ്ദം ചെലുത്താനാകുന്നില്ല. തൃണമൂൽ കോൺഗ്രസ്, ശിവസേന, അകാലിദൾ, ബിഎസ്‌പി, സമാജ്‌വാദി പാർട്ടി, വൈഎസ്ആർ കോൺഗ്രസ്, തെലങ്കാന രാഷ്ട്രസമിതി, ജനതാദൾ (എസ്), ബിജു ജനതാദൾ എന്നി പാർട്ടികൾ എല്ലാം ബിജെപിയെ എതിർക്കുന്നവരാണ്. ഈ പാർട്ടികൾ എല്ലാം ചേർന്ന് യുപിഎയെ ശക്തിപ്പെടുത്തണം' എന്ന് സാമ്നയിലെ ലേഖനത്തിൽ പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് 30ന്