Webdunia - Bharat's app for daily news and videos

Install App

കാട്ടാനയുടെ ആക്രമണത്തിൽ പേടിച്ചു മരത്തിൽ കയറിയ യുവാവ് വീണു മരിച്ചു

Webdunia
ബുധന്‍, 23 നവം‌ബര്‍ 2022 (14:33 IST)
വയനാട്: കാവൽ ജോലി ചെയ്യുന്നതിനിടെ ആക്രമിക്കാൻ വന്ന കാട്ടാനയെ കണ്ട് പേടിച്ചു രക്ഷപ്പെടാൻ മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്ന് താഴെ വീണു മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ മധ്യപാടി മല്ലിക്കപ്പാറ കോളനിയിലെ രാജു - ഗൗരി ദമ്പതികളുടെ മകൻ രതീഷ് എന്ന 24 കാരനാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ അപ്പപ്പാറ ഭാർഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം കാവലിന് പോയപ്പോഴാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. രക്ഷപ്പെടാൻ രതീഷ് ഓടി മരത്തിൽ കയറിയപ്പോൾ ഗണേശ് ഓടി രക്ഷപ്പെട്ടു. താൻ മരത്തിലുണ്ടെന്ന് രതീഷ് ഗണേഷിനെ ഫോണിലൂടെ വിളിച്ചു പറഞ്ഞിരുന്നു.
 
എന്നാൽ പിന്നീട് ഗണേഷ് വന്നു നോക്കിയപ്പോൾ രതീഷ് മരത്തിൽ നിന്ന് താഴെ വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലപ്പുഴ പോലീസ് സ്റ്റേഷൻ ജീവനക്കാരൻ രമേശ്, രാജേഷ് എന്നിവർ സഹോദരങ്ങളാണ്.    
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments