Select Your Language

Notifications

webdunia
webdunia
webdunia
webdunia

റണ്‍വെയിലൂടെ കുറുക്കൻ പാഞ്ഞു, യൂസഫലിയുടെ വിമാനം ലാന്‍ഡ് ചെയ്തില്ല; അന്ന് സംഭവിച്ചത്

റണ്‍വെയിലൂടെ കുറുക്കൻ പാഞ്ഞു, യൂസഫലിയുടെ വിമാനം ലാന്‍ഡ് ചെയ്തില്ല; അന്ന് സംഭവിച്ചത്

നെൽവിൻ വിൽസൺ

, തിങ്കള്‍, 12 ഏപ്രില്‍ 2021 (17:54 IST)
നേരത്തെയും ആകാശയാത്രയ്ക്കിടയിലെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ചരിത്രമുള്ള ആളാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം.എ.യൂസഫലി. 2018 ല്‍ റണ്‍വെയിലൂടെ കുറുക്കന്‍ പാഞ്ഞത് കാരണം കണ്ണൂര്‍ വിമാനത്താവളത്തില്‍ യൂസഫലിയുടെ വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകിയിരുന്നു. 
 
2018 ഡിസംബര്‍ ഒന്‍പതിനു കണ്ണൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് യൂസഫലിയുടെ വിമാനം തടസം നേരിട്ടത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് യൂസഫലി. കൊച്ചിയില്‍ നിന്നു രാവിലെ എട്ടോടെ പുറപ്പെട്ട വിമാനം 8.41 നാണ് കണ്ണൂര്‍ വിമാനത്താവളം റണ്‍വെയ്ക്ക് മുകളില്‍ എത്തിയത്.

റണ്‍വെയില്‍ ലാന്‍ഡ് ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് പൈലറ്റിന്റെ ശ്രദ്ധയില്‍ ഒരു കുറുക്കൻ പെട്ടത്. റണ്‍വെയിലൂടെ കുറുക്കന്‍ പായുന്നതിനാല്‍ അപകടം ഒഴിവാക്കാനായി പൈലറ്റ് ലാന്‍ഡിങ് നീട്ടി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നു ലഭിച്ച നിര്‍ദേശം അനുസരിച്ച് നിലംതൊടും മുന്‍പ് പറന്നുയരുകയും വീണ്ടും ലാന്‍ഡിങ്ങിന് ശ്രമിക്കുകയുമായിരുന്നു. അത് ഫലം കണ്ടു. റണ്‍വെയ്ക്ക് തൊട്ടുമുകളില്‍ എത്തിയ ശേഷം അത്രയും താഴ്ചയില്‍നിന്നു വീണ്ടും പറന്നുയരുക സാധാരണ വിമാനങ്ങള്‍ക്ക് പ്രയാസമാണ്. എന്നാല്‍, യൂസഫലിയുടെ വിമാനമായ ഗള്‍ഫ് സ്ട്രീമിന് അത് അനായാസം സാധിച്ചതും അന്ന് തുണയായി. 
 
അതേസമയം, ഇന്നലെ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ട യൂസഫലി അബുദാബിയിലെത്തി. വിദഗ്ധ ചികിത്സയ്ക്കായാണ് യൂസഫലിയെ അബുദാബിയിലെത്തിച്ചത്. കൊച്ചിയില്‍ നിന്ന് പോകാന്‍ യൂസഫലിക്കായി ഹെലികോപ്ടര്‍ അയച്ചത് അബുദാബി രാജകുടുംബമാണ്. യൂസഫലിയുടെ ചികിത്സയ്ക്കായി അബുദാബി രാജകുടുംബം പ്രത്യേകം താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ നട്ടെല്ലിനു ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബുദാബിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രിയോടെയാണ് അബുദാബി രാജകുടുംബം യൂസഫലിക്കായി പ്രത്യേക വിമാനം അയച്ചത്.

ഇന്നലെയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും അദ്ദേഹത്തിന്റെ ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പില്‍ ഇറക്കിയത്. യന്ത്രത്തകരാറും ശക്തമായ മഴയുമാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം, കടകളും ഹോട്ടലുകളും രാത്രി 9 വരെ മാത്രം