അതിരപ്പിള്ളി പദ്ധതിയിൽനിന്ന് പിന്മാറേണ്ടതില്ലെന്ന് സർക്കാർ
അതിരപ്പിള്ളി പദ്ധതിയിക്ക് പകരം പദ്ധതി പരിഗണിക്കേണ്ടെന്ന് സര്‍ക്കാര്‍
അതിരപ്പിള്ളി പദ്ധതിയിൽനിന്ന് പിൻമാറേണ്ടതില്ലെന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഘടകകക്ഷികളില്നിന്നെല്ലാം ശക്തമായ എതിര്‍പ്പുയരുമ്പോഴും സർക്കാർ, സി.പി.എം താൽപര്യമെന്ന നിലക്കാണ് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന വൈദ്യുതി ബോർഡ് ഉന്നതതല യോഗം ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നാണ്പുറത്തുവരുന്ന വിവരങ്ങള്‍.
ഇക്കാര്യത്തില്‍ ഉയര്‍ന്നുവരുന്ന എതിർപ്പുകള്‍ കുറക്കാനായുള്ള ശ്രമങ്ങൾ തുടരും. പദ്ധതിക്കായി എല്ലാസാധ്യതയും തേടാനും തീരുമാനമെടുത്തു. പ്രതിസന്ധി മറികടക്കാൻ ജല വൈദ്യുതി തന്നെ വേണമെന്ന സർക്കാർ സമീപനമാണ് അതിരപ്പിള്ളിക്ക് ഭീഷണി. ‘ജൈവ കലവറയായ അതിരപ്പിള്ളിയെ കീറിമുറിച്ച് വൈദ്യുതി, അതല്ലെങ്കിൽ പരിസ്ഥിതിക്ക് ഒരുദോഷവും വരുത്താതെ സോളാര്‍ പാടങ്ങൾ ഉപയോഗപ്പെടുത്തി വൈദ്യുതി’ എന്ന ആശയമാണ് ചർച്ചക്ക് വന്നത്.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ 400 കോടിയില്‍ താഴെ മാത്രമേ ചെലവ് വരൂ. കൂടാതെ പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കുകയുമില്ല. യൂനിറ്റിന് മൂന്ന് രൂപയില്‍ താഴെ നിരക്കില്‍ സൗരോർജ വൈദ്യുതി നല്കാന് കഴിയും എന്നിങ്ങനെയുള്ള നേട്ടങ്ങളും പദ്ധതിക്കുണ്ട്. അതിരപ്പള്ളിക്ക് 936 കോടിയിലേറെ ചെലവ് വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്.