അഴിമതി ഏറ്റവും കുറവ് കേരളത്തിൽ
അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം
അഴിമതി കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെടുന്നതായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പഠനം. എന്നാല്‍ ഏറ്റവും അഴിമതിയുള്ള സംസ്ഥാനം കര്‍ണാടകയാണെന്ന് അവര്‍ വ്യക്തമാക്കി. കേരളത്തോടൊപ്പം ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നിവയും പട്ടികയില്‍ ഉള്‍പ്പെടും. 20 സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തിലാണ് അഴിമതി കുറഞ്ഞ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടത്.
പഠനവിധേയരായ 3000 ആളുകളില്‍ മൂന്നില്‍ ഒരാള്‍ ഒരിക്കലെങ്കിലും അഴിമതിക്ക് ഇരയായിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പഠനം കണ്ടെത്തി. നോട്ട് നിരോധന സമയത്താണ് അഴിമതി കൈക്കൂലിയും കുറവായതായി 53 ശതമാനം കുടംബങ്ങള്‍ അഭിപ്രായപ്പെട്ടു. 20 സംസ്ഥാനങ്ങളിലായി 2017ല്‍ കൈക്കൂലിയിനത്തില്‍ കൊടുത്തത് 6350 കോടിയാണെന്നും പഠനം വ്യക്തമാക്കി. എന്നാല്‍ 2005ല്‍ ഇത് 20500 കോടിയായിരുന്നു.