പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച അയൽക്കാരൻ അറസ്റ്റിൽ
രണ്ടര വയസുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ
രണ്ടര വയസു മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. പിണങ്ങോട് പൊറോട് തിരുവാതിരയിൽ സുധീഷ് എന്ന ഇരുപത്തത്തൊന്നുകാരനാണ് പോലീസ് പിടിയിലായത്.
കുട്ടിയുടെ അയൽവാസിയാണ് പ്രതിയായ സുധീഷ്. കുട്ടിയുടെ മാതാപിതാക്കൾ കൂലിപ്പണിക്ക് പോകുമ്പോൾ സുധീഷിന്റെ മാതാപിതാക്കളെയാണ് കുട്ടിയെ നോക്കാൻ ഏൽപ്പിക്കുന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിലായിരുന്നു സുധീഷ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
ശാരീരികാസ്വാസ്ഥ്യവും കടുത്ത പനിയുംഉണ്ടായതിനെ തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ.ഇ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ നടന്ന പരിശോധനയിലാണ് കുട്ടി പീഡനത്തിന് വിധേയയായതായി അറിയാൻ കഴിഞ്ഞത്. ഇതിനെ തുടർന്നാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് സുധീഷ് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വിഴിഞ്ഞത്തെ സി.ഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.