Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവിഹിതം ഭാര്യ അറിഞ്ഞു, പിണങ്ങിപ്പോയി; ദേഷ്യം വന്ന ഭര്‍ത്താവ് കാമുകിയേയും മാതാവിനേയും കുത്തിക്കൊന്നു

കാമുകിയെയും മാതാവിനെയും കുത്തിക്കൊന്നയാൾ പൊലീസിന് കീഴടങ്ങി

പ്രണയം
അടിമാലി , വ്യാഴം, 10 ഓഗസ്റ്റ് 2017 (11:29 IST)
സ്വന്തം കാകുകിയെയും മാതാവിനെയും കുത്തിക്കൊന്ന യുവാവ് പോലീസിൽ കീഴടങ്ങി. അടിമാലി പള്ളിവാസൽ ആറ്റുകാട് സ്വദേശി ഗീത (36),  മാതാവ് രാജമ്മ എന്നിവരെ വീട് കയറി കുത്തിക്കൊന്ന പള്ളിവാസൽ ആറ്റുകാട് സ്വദേശി പ്രഭു എന്ന മുപ്പത്തെട്ടുകാരനാണ് വെള്ളത്തുതൂവൽ പൊലീസിന് മുന്നിൽ കീഴടങ്ങിയത്.
 
പ്രഭുവും ഗീതയും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പിണങ്ങിപ്പിരിയുകയും പ്രഭു മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പ്രഭുവിന്റെ വിവാഹ ശേഷം പ്രഭുവും ഗീതയും തമ്മിൽ വഴക്കുണ്ടാവുകയും വിവരം അറിഞ്ഞ പ്രഭുവിന്റെ ഭാര്യ പിണങ്ങിപ്പോവുകയും ചെയ്തിരുന്നു.
 
ഇതിൽ പ്രകോപിതനായാണ് കഴിഞ്ഞ ദിവസം രാത്രി ഏഴോടെ പ്രഭു ഗീതയുടെ വീട്ടിലെത്തി ഇരുവരെയും കൊലപ്പെടുത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉഴവൂര്‍ വിജയന്‍ നേരിട്ടിരുന്ന ഭീഷണി പിണറായിയും ജയരാജനും അറിഞ്ഞിരുന്നു !