ഉഴവൂര്‍ വിജയന്‍ നേരിട്ടിരുന്ന ഭീഷണി പിണറായിയും ജയരാജനും അറിഞ്ഞിരുന്നു !
ഉഴവൂര്‍ വിജയന്‍ നേരിട്ടിരുന്ന ഭീഷണി പിണറായിയും ജയരാജനും അറിഞ്ഞിരുന്നോ?
ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. ഉഴവൂര്‍ വിജയന് പാര്‍ട്ടി നേതാക്കളില്‍ നിന്നും ഭീഷണി നേരിട്ടിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ പൊളീറ്റിക്കല്‍ സെക്രട്ടറി എം വി ജയരാജനെയും അറിയിച്ചിരുന്നുവെന്നും എന്‍വൈസി നേതാവ് മുജീബ് റഹ്മാന്‍ വെളിപ്പെടുത്തി. മലയാള മനോരമ ന്യൂസ് കൌണ്ടര്‍ പോയന്റിലാണ് ഈ വെളിപ്പെടുത്തല്‍.
അതേസമയം വിജയന്റെ മരണത്തിന് തൊട്ട്മുന്‍പ് സുള്‍ഫിക്കര്‍ നടത്തിയ കൊളവിളി സംഭാഷണത്തിന്റെ ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചിരുന്നു. എന്നാല്‍ അത് തന്റെ ശബ്ദമല്ലെന്നും കൊളവിളി നടത്തിയതു താനല്ലെന്നു തെളിയിക്കാന്‍ മുജീബ് റഹ്മാനെ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തിയതു സുള്‍ഫിക്കര്‍ മയൂരി തന്നെയെന്ന് മുജീബ് പറഞ്ഞു. വെല്ലുവിളി സ്വീകരിക്കുകയാണെന്നും മുജീബ് റഹ്മാന്‍ പ്രതികരിച്ചു.