Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ഒരൊറ്റ കാരണം കൊണ്ടാണ് ആദ്യം കൈയൊഴിഞ്ഞതും ഇപ്പോള്‍ കേസ് ഏറ്റെടുത്തതും! - ദിലീപിന്റെ അഭിഭാഷകന്റെ അറിയാത്ത ചില കഥകള്‍

ആദ്യം വന്നത് കാവ്യ മാധവന്റെ എതിര്‍ഭാഗം വക്കീലായി, ദിലീപിനെ രക്ഷിക്കാന്‍ രാമന്‍പിള്ള ഇപ്പോള്‍ വന്നതിന് ഒരു കാരണമുണ്ട്!

കാവ്യ മാധവന്‍
, ചൊവ്വ, 8 ഓഗസ്റ്റ് 2017 (15:08 IST)
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ താരത്തിന്റെ സുഹൃത്തുക്കള്‍ ആദ്യം സമീപിച്ചത് അഡ്വ. ബി രാമന്‍‌പിള്ളയെ ആയിരുന്നു. താരരാജാവിന്റെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് നല്ലതുപോലെ അറിയാമായിരുന്നു. കാവ്യ മാധവനും നിശാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തില്‍ കാവ്യയുടെ എതിര്‍ഭാഗം വക്കീല്‍ ആയിരുന്നു രാമന്‍‌പിള്ള. എന്നിട്ടും ദിലീപ് കേസ് വന്നപ്പോള്‍ സുഹൃത്തുക്കള്‍ എന്തുകൊണ്ട് ആദ്യം രാമന്‍‌പിള്ളയെ സന്ദര്‍ശിച്ചുവെന്നത് പലര്‍ക്കും അമ്പരപ്പുണ്ടാക്കി. 
 
എന്നാല്‍, ഈ ആവശ്യം രാമന്‍പിള്ള തള്ളുകയായിരുന്നു. കാവ്യയുടെ വിവാഹമോചന കേസില്‍ നിഷാല്‍ ചന്ദ്രന്റെ വക്കീലായിരുന്നു താനെന്നും അതിനാല്‍ ഈ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു രാമന്‍പിള്ള വ്യക്തമാക്കിയത്. അങ്ങനെയാണ് കേസ് അഡ്വ. രാംകുമാറില്‍ എത്തുന്നത്. എന്നാല്‍, ഹൈക്കോടതിയില്‍ രാംകുമാറിന് പിഴച്ചു. ദിലീപിന് ജാമ്യം നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ രാമന്‍‌പിള്ളയെ തേടി വീണ്ടും എത്തിയത്. 
 
ദിലീപിന്റെ സുഹൃത്തുക്കളുടെ നിര്‍ബന്ധവും കുടുംബത്തിന്റെ കണ്ണീരും കണ്ടിട്ടാണ് രാമന്‍പിള്ള കേസ് ഏറ്റെടുക്കാന്‍ തയ്യാറായത്. എന്നാല്‍, കേസില്‍ ദിലീപിന് ജാമ്യം കിട്ടാന്‍ സാധ്യതയുണ്ടോയെന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പില്ല. പ്രോസിക്യൂഷന്‍ അനുകൂല നിലപാട് എടുത്താല്‍ മാത്രമേ ജാമ്യം കിട്ടുകയുള്ളു. ഇക്കാര്യം രാമന്‍പിള്ള തന്നെ കാണാന്‍ എത്തിയവരെയും അറിയിച്ചിരുന്നു. ഒരിക്കല്‍ കൂടി ഹര്‍ജി തള്ളിയാല്‍ ഇനിയുള്ള ആശ്രയം സുപ്രിം‌കോടതി മാത്രമായിരിക്കും.  

(ഉള്ളടക്കത്തിന് കടപ്പാട്: മറുനാടന്‍ മലയാളി)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോണ്‍ വിളിച്ചു കുടുങ്ങി; സുനിക്ക് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാകില്ല