Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതെല്ലാം കണ്ട് നീ ചിരിക്കുന്നതെനിക്ക് കാണാം: ഭാഗ്യ ലക്ഷ്മി

മഞ്ജുവിനു പിന്തുണയുമായി ഭാഗ്യ ലക്ഷ്മി

ഇതെല്ലാം കണ്ട് നീ ചിരിക്കുന്നതെനിക്ക് കാണാം: ഭാഗ്യ ലക്ഷ്മി
, ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (16:32 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നട ദിലീപിന്റെ പുറത്തിറങ്ങുന്ന രാമലീല എന്ന ചിത്രത്തെ പിന്തുണച്ച് നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു അഭിനന്ദനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.മഞ്ജുവിന്റെ പോസ്റ്റിനെതിരെ വൻ വിമർശനമാണ് ആരാധകരിൽ നിന്ന് ഉണ്ടായത്. ഇതിനിടയിലാണ് മഞ്ജുവിനെ പിന്തുണച്ച് ഭാഗ്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ദേയമാണ്.
 
ഭാഗ്യ ലക്ഷ്മിയുടെ വരികള്‍:
 
നിന്റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു. കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാണ്. ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം. ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം. നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു.
 
അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്...ഈ ധൈര്യം എന്നുമുണ്ടാവട്ടെ..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം, വി എസ് പറഞ്ഞ പ്രമാണി മുഖ്യമന്ത്രിയോ? - ആഞ്ഞടിച്ച് രമേശ് ചെന്നിത്തല