ഇര അവനാണ്, എന്നിട്ടും നീതി ലഭിക്കുന്നില്ല?- ഷെഫീഖ് ഹൈക്കോടതിയിലേക്ക്

നീതി ലഭിക്കുന്നില്ല; ഷെഫീഖ് ഹൈക്കോടതിയിലേക്ക്

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (09:39 IST)
പട്ടാപ്പകല്‍ മൂന്നു യുവതികളുടെ ആക്രമണത്തിനിരയായ യൂബര്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖ് ഹൈക്കോടതിയിലേക്ക്. തനിക്ക് നീതി കിട്ടുന്നില്ലെന്നും ഇതിനാല്‍ നീതി തേടി ഹൈക്കോടതിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണെന്നും ഷെഫീഖ് വ്യക്തമാക്കുന്നു.
 
ക്രൂര മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ടു പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഷെഫീഖ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം, ഷെഫീഖിനെ ആക്രമിച്ച മൂന്ന് യുവതികളെ പറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
 
ആള്‍ക്കൂട്ടത്തിനു മുന്നില്‍ ആക്രമണത്തിനു വിധേയനായിട്ടും ആക്രമണത്തിന്റെ ശബ്ദിക്കുന്ന തെളിവുകളായ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും തനിക്ക് നീതി കിട്ടുന്നില്ലെന്ന് ഷെഫീഖ് പറയുന്നു. ഷെഫീഖിനെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പുറമെ ജാമ്യം നല്‍കി വിടുകയും ചെയ്തു.  എന്നാല്‍, ആക്രമണത്തിനിരയായ ഷെഫീഖിനെതിരെ ജാമ്യമില്ലാത്ത കേസ് ഉള്‍പ്പെടുത്തിയ പൊലീസ് നടപടിക്കെതിരേയും പ്രതിഷേധം ശക്തമാകുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments