‘ഞാന്‍ ഷെഫീഖിനൊപ്പം’ - ഒടുവില്‍ രഞ്ജിനി ഹരിദാസും പ്രതികരിച്ചു
രഞ്ജിനി വരെ പറഞ്ഞു, ‘ശരിക്കും നീതിയല്ലാത്ത കാര്യം, ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണം’ - ഷെഫീഖിനൊപ്പം
കൊച്ചിയില്‍ യുവതികളുടെ ആക്രമണത്തിനിരയായ യൂബര്‍ ടാക്സി ഡ്രൈവര്‍ ഷെഫീഖിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഷെഫീഖിനെതിരെ കേസെടുത്തിരിക്കുന്നത്.
സ്ത്രീകള്‍ക്കു വേണ്ടി ഏറ്റവും ശക്തമായി രംഗത്തിറങ്ങുന്ന പ്രമുഖ ചാനല്‍ അവതാരക രഞ്ജനി ഹരിദാസും ഷെഫീഖിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘തികച്ചും നീതിയുക്തമല്ലാത്ത പ്രവൃത്തി, ജനങ്ങള്‍ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം’ എന്ന് രഞ്ജിനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
നടപടി നിയമാനുസൃതമാണെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിട്ടില്ലന്നതാണ് യാഥാര്‍ത്ഥ്യം. പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. പട്ടാപ്പകല്‍ ഇയാളെ മൂന്ന് യുവതികള്‍ ക്രൂരമായ രീതിയില്‍ ആക്രമിച്ചതിനു സക്ഷികള്‍ നിരവധിയാണ്. എന്നിട്ടും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ ഷെഫീഖിനെതിരെ കേസെടുത്തത് ന്യായമല്ലാത്ത നടപടിയാണെന്ന് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നു.