Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്നു

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്നു

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊന്നു
പൂനെ , തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (13:43 IST)
മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നു. ശനിയാഴ്ച രാത്രി പൂനെയിലാണ് സംഭവം. അന്വേഷണം ആരംഭിച്ച പൊലീസ് ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

മാസങ്ങൾക്കു മുമ്പാണു ലാത്തൂരിൽനിന്നു ധയാരിയിലേക്കു കുഞ്ഞിന്റെ കുടുംബം താമസം മാറിയത്. ശനിയാഴ്‌ച രാത്രി മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാത്രി 11.30തോടെ കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ മനസിലാക്കുകയും തെരച്ചില്‍ നടത്തുകയും ചെയ്‌തുവെങ്കിലും കണ്ടെത്താനായില്ല.

കുട്ടിയെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചെങ്കിലും പ്രാഥമിക പരിശോധനയിൽ കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ വീടിന് 500 മീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ പലഭാഗത്തും പരുക്കുകളുണ്ട്.

അന്വേഷണം ശക്തമാക്കിയ പൊലീസ് പോക്സോ നിയമപ്രകാരം തട്ടിക്കൊണ്ടു പോകൽ, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗുജറാത്തിനെ വിലയ്ക്കെടുക്കാമെന്ന് ആരും കരുതേണ്ട’: പട്ടേല്‍ നേതാവിന് കോഴ വാഗ്ദാനം ചെയ്ത് ബിജെപി നേതൃത്വത്തിനെതിരെ രാഹുല്‍ഗാന്ധി