Select Your Language

Notifications

webdunia
webdunia
webdunia
webdunia

എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയത് പേപ്പര്‍ ഒട്ടിച്ച നോട്ടുകള്‍, ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തി; പിന്നെ നടന്നത്... - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയത് പേപ്പര്‍ ഒട്ടിച്ച നോട്ടുകള്‍, ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തി; പിന്നെ നടന്നത്...  - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
, വ്യാഴം, 10 ഓഗസ്റ്റ് 2017 (14:54 IST)
പാലാ ടൗണിലുള്ള എസ്‌ബിടി എടിഎമ്മിന് മുന്നില്‍ നീണ്ട ക്യൂ. ഒരു തരത്തില്‍ അകത്തു കയറി 33000 രൂപാ പിൻവലിച്ചു.16 രണ്ടായിരത്തിന്റെ നോട്ടുകളും 5 നൂറും ഒരു 500 ആയിട്ടാണ് കിട്ടിയത്. എടിഎമ്മിനെ വിശ്വാസമുള്ളതുകൊണ്ട് വീട്ടിലെത്തി പരിശോധിക്കാമെന്ന് കരുതി പുറത്തിറങ്ങി. വീട്ടിലെത്തിയപ്പോഴാണ് അബദ്ധം മനസിലായത്. ചില നോട്ടുകള്‍ പേപ്പര്‍ ഒട്ടിച്ച നിലയില്‍. ബാങ്കില്‍ എത്തി അന്വേഷിച്ചപ്പോള്‍ ബാങ്ക് അധികൃതരും കൈമലര്‍ത്തി. തന്റെ അനുഭവം വിവിരിച്ചുള്ള യുവതിയുടെ കുറിപ്പ്  മലയോര കാറ്റ് എന്ന ഫേസ്ബുക്ക് പേജാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. 
 
കുറിപ്പു വായിക്കാം: 
 
{"പാലാ എസ്ബിടി ബാങ്ക് മാനേജർ മുത്താണ് "}
By Josna Jose
 
ഞായറാഴ്ച രാവിലെയാണ് പാലാ ടൗൺ SBT ATM (Counter 2)ൽ നിന്നും 33000 രൂപാ പിൻവലിച്ചത്.16 രണ്ടായിരത്തിൻറെ നോട്ടുകളും 5 നൂറും ഒരു 500 ആയിട്ടാണ് കിട്ടിയത്. ATM ൽ എനിക്ക് പൂർണ്ണ വിശ്വാസം ഉള്ളതിനാലും ടൗണിലെ തിരക്കേറിയ ATM ആയതിനാലും ATM counter ൽ നിന്ന് ആ നോട്ടുകൾ മുഴുവൻ count ചെയ്യാൻ എന്നത്തെപ്പോലെയും അന്നും നോക്കിയില്ല.വീട്ടിലെത്തി എണ്ണിയപ്പോൾ അൽപ്പം ഭാരക്കൂടുതൽ അനുഭവപ്പെട്ടു.പിന്നീട് നോക്കിയപ്പോഴാണ് പേപ്പർ ഒട്ടിച്ച നിലയിൽ രണ്ടും പശ ഒട്ടിച്ച നിലയിൽ മൂന്നും നോട്ടുകൾ കണ്ടത്.16,2000 ൻറെ നോട്ടുകളിൽ 5 എണ്ണം ഈ വിധമായിരുന്നു.
 
ഞായറാഴ്ച ബാങ്ക് അവധിയായതിനാൽ തിങ്കളാഴ്ച (07/08/17) രാവിലെ ഞാൻ ബാങ്കിൽ പോയി ഒരു ഉദ്യോഗസ്ഥനോട് വിവരങ്ങൾ പറഞ്ഞു.ഞാൻ അവരുടെ ATM ൽ നിന്നല്ല പണം പിൻവലിച്ചതെന്നും അവരുടെ ATM ൽ അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി.ഏതു ശാഖയിലാണോ (അതും ഒരേ ബാങ്കിൻറെ) അവിടെ പോയി കൊണ്ടു കൊടുക്കാൻ പറഞ്ഞ് അദ്ദേഹം കൈ മലർത്തി.ഇതേ ബാങ്കിൻറെ പിറവം ശാഖയിൽ ( പാലാ-പിറവം 30-35 kmദൂരം) പോയി കൊടുത്തിട്ട് അവരും ഇതേ രീതിയിൽ കൈ മലർത്തിയാൽ എന്തു ചെയ്യണം എന്നു ചോദിച്ചപ്പോൾ ഒരു പുഞ്ചിരി ആയിരുന്നു അദ്ദേഹത്തിൻറെ മറുപടി.... 
 
ഒരു സാധാരണ പൗരൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത്,കാസർഗോഡ് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു വ്യക്തി എന്തങ്കിലും അത്യാവശ്യത്തിന് പാലാ വരുമ്പോഴാണ് ഇതേ അവസ്ഥ വരുന്നതെങ്കിൽ അയാളേയും account എടുത്തിരിക്കുന്ന ശാഖയിലേക്ക് പറഞ്ഞു വിടുമോ? വണ്ടിക്കൂലി പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണെങ്കിൽ അതു നിങ്ങൾ കൊടുത്തു വിടുമോ? അവിടെ നിന്നിട്ടും കാര്യമില്ലെന്നു മനസ്സിലാക്കി നിസ്സഹായയായി പോരാൻ തുടങ്ങിയപ്പോഴാണ് മാനേജരെ കണ്ട് കാര്യം പറയാം എന്ന് തോന്നിയത്.നേരെ അദ്ദേഹത്തെ പോയി കണ്ട് നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.
 
എന്തെങ്കിലും ഒരു പരിഹാരം അവിടെ വച്ച് തന്നെ ഉണ്ടാക്കി തരണമെന്നും പറഞ്ഞു.കാര്യങ്ങളൊക്കെ കേട്ട ശേഷം മാനേജർ ഞാൻ ആദ്യം സമീപിച്ച ആ സാറുമായി ചർച്ച നടത്തി വന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്നോട് വീണ്ടും ആവർത്തിക്കുകയും ചെയ്തു.പിന്നീട് ആ മാനേജരുടെ നല്ല മനസ്സു കൊണ്ട് ആ പൈസ account ലേക്ക് deposit ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.പറഞ്ഞതിൻ പ്രകാരം ഞാൻ ആ തുക account ലേക്ക് തന്നെ deposit ചെയ്തു.അങ്ങനെ ആ ATM പറ്റിച്ച പണിയിൽ കുറച്ചു സമയം പോയിക്കിട്ടി എന്നു പറയാം.
 
ആയതിനാൽ സുഹൃത്തുക്കളെ, ATMൽ നിന്നിറങ്ങും മുൻപ് നോട്ടുകൾ check ചെയ്യുക.ഇതു പോലെയുള്ള നോട്ടുകൾ കിട്ടിയാൽ അവിടെയുള്ള cctv camera ക്കു നേരെ ഉയർത്തി കാണിക്കുക.ഇടപാട് നടത്തിയതിൻറെ Reciept,sms എന്നിവ സൂക്ഷിക്കുക. ശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തെ ‘കൊലക്കളം‘ എന്ന് വിശേഷിപ്പിക്കുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളുക: കുമ്മനം