എന്തിനാണ് ദിലീപിനെ ഇത്രയും നാൾ ജയിലിലിട്ടത്, പലർക്കും അദ്ദേഹത്തിനോട് അസൂയ ഉണ്ടാകും: പ്രതാപ് പോത്തൻ
ദിലീപ് കേസിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്: പ്രതാപ് പോത്തൻ
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തൻ. ദിലീപ് കേസിൽ ചില ദുരൂഹതകൾ നടന്നിട്ടുണ്ടെന്നും എന്തിനു വേണ്ടിയാണ് ദിലീപിനെ ഇത്രയും നാൾ ജയിലിൽ പിടിച്ചിട്ടതെന്നും പ്രതാപ് പോത്തൻ ചോദിക്കുന്നു.
'എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടത്. എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിനു പിന്നിലുണ്ടെന്ന് തോന്നുന്നു. ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളല്ലേ, പലര്‍ക്കും അസൂയ ഉണ്ടാകും'. - പ്രതാപ് പോത്തൻ പറയുന്നു.
സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും’- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തന്‍ ഇക്കാര്യങ്ങൾ പങ്കുവെയ്ക്കുന്നത്.