Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്നാലും ഇതെയൊക്കെ ചെയ്തിട്ടും... - ദിലീപ് കന്യാസ്ത്രീയോട് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു!

‘കാവ്യയെ അറസ്റ്റ് ചെയ്യുമോ?‘ - ദിലീപ് ഭയത്തോടെയാണ് അദ്ദേഹത്തോട് ചോദിച്ചത്

എന്നാലും ഇതെയൊക്കെ ചെയ്തിട്ടും... - ദിലീപ് കന്യാസ്ത്രീയോട് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു!
, ബുധന്‍, 2 ഓഗസ്റ്റ് 2017 (09:47 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ആകെ അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ ചോദ്യം ചെയ്തുവെന്ന് അറിഞ്ഞതു മുതല്‍ ദിലീപ് ആകെ അസ്വസ്ഥനാണ്. ദിലീപിന്റെ ഈ സാഹചര്യം കണക്കിലെടുത്ത് ജയില്‍ അധികൃതര്‍ അദ്ദേഹത്തെ കൌണ്‍സിലിംഗിന് വിധേയമാക്കി.
 
ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച കാവ്യയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം ജയില്‍ അധികൃതരാണ് ദിലീപിനെ അറിയിച്ചത്. സംഭവമറിഞ്ഞ ദിലീപ് ഭയപ്പോടെയാണ് ചോദിച്ചത് ‘ കാവ്യയെ അറസ്റ്റ് ചെയ്യുമോ?’ എന്ന്. ആ കണ്ണുകളില്‍ ഭയം കണ്ട ജയില്‍ ഉദ്യോഗസ്ഥന്‍ ദിലീപിനെ ആശ്വസിപ്പിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 
 
സംഭവം അറിഞ്ഞ് അസ്വസ്ഥനായ ദിലീപിനെ കൌണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. ജയിലില്‍ ആഴ്ചയില്‍ ഒരിക്കല്‍ എത്താറുള്ള കന്യാസ്തീയാണ് ദിലീപിനെ കൌണ്‍സിലിംഗ് ചെയ്തത്. മകളെ കുറിച്ചുള്ള ആകുലതയും കാവ്യയെ കുറിച്ചുള്ള ഭയവും ദിലീപ് കന്യസ്ത്രിയുമായി പങ്കുവെച്ചു. പ്രതിസന്ധികളെ തരണം ചെയ്തവര്‍ മാത്രമേ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളുവെന്ന് കന്യാസ്ത്രീ വ്യക്തമാക്കി. ഇത്രയൊക്കെ ചെയ്തിട്ടും തനിക്ക് രക്ഷപെടാന്‍ കഴിയില്ലല്ലോ എന്നൊരു ചിന്ത ദിലീപിനുള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്നെ തനിച്ചാക്കി പോയ കാമുകന്മാരേ... നിങ്ങള്‍ക്ക് നന്ദി‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്