‘എന്നെ തനിച്ചാക്കി പോയ കാമുകന്മാരേ... നിങ്ങള്‍ക്ക് നന്ദി‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
പ്രണയമുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് അനുഭൂതി അനുഭവിച്ച് കഴിഞ്ഞ് അതെങ്ങനെ പീഡനമാകും?
കേരളത്തില്‍ സ്ത്രീപീഡനത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതു മുതല്‍ ചാനലുകള്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടയിലാണ് പ്രമുഖ ചാനലിലെ മാധ്യമ പ്രവര്‍ത്തകനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളെജിലെ പ്രൊഫസര്‍ മല്ലികയുടെ ഫെസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്.
പ്രണയമുള്ള ഒരാളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന അനുഭൂതി അനുഭവിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ എങ്ങനെ അത് പീഡനമാകുമെന്നും മല്ലിക ചോദിക്കുന്നു. അതുപോലെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ഒരു സ്ത്രീ ലൈംഗീക ബന്ധത്തിന് സമ്മതിച്ചിട്ടുണ്ടെങ്കില്‍ അതും യദാര്‍ത്ഥത്തില്‍ ലൈംഗീകതയുടെ ഒരു ചരക്കു വല്‍ക്കരണം നടത്തുന്നതായാണ് കരുതേണ്ടതെന്നും പോസ്റ്റില്‍ പറയുന്നു.