ഒടുവില്‍ അക്കാര്യത്തിനും തീരുമാനമായി; ‘മാഡം‘ കാവ്യയെന്ന് പള്‍സര്‍ സുനി
നായിക വില്ലത്തിയായി! മാഡം കാവ്യ തന്നെയെന്ന് പള്‍സര്‍ സുനി!
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ ഉയര്‍ന്ന് കേട്ട ‘മാഡം’ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് തന്റെ മാഡം കാവ്യയാണെന്ന് സുനിയുടെ പ്രതികരിച്ചത്.
‘ഞാന്‍ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നു? എന്റെ മാഡം കാവ്യ തന്നെയാണ്‘ എന്നായിരുന്നു പള്‍സര്‍ സുനി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തനിക്ക് പലതവണ കാവ്യ പണം തന്നിട്ടുണ്ടെന്ന് നേരത്തേ സുനി വ്യക്തമാക്കിയിരുന്നു. കാവ്യയാണ് മാഡമെന്ന് താന്‍ നേരത്തേ സൂചിപ്പിച്ചിരുന്നുവെന്നും സുനി പറയുന്നുണ്ട്.
നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന് തന്നെ അറിയാമെന്ന് സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. കേസിലെ ‘മാഡം’ നിരപരാധിയാണെന്നും സുനി പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി.
സുനിയെ തനിക്കറിയില്ലെന്നും സുനിയുമായി ഒരു ബന്ധവും ഇല്ലെന്നും കാവ്യ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കാവ്യയെ പൊലീസ് ചോദ്യം ചെയ്ത സമയത്തായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയത്.