ഒടുവില്‍ പ്രതീഷ് ചാക്കോ വെളിപ്പെടുത്തി ആ ‘വി ഐ പി’ ആരാണെന്ന്! - സുനി പറഞ്ഞ വമ്പന്‍ സ്രാവ് ഇയാളോ?
ഇനി രക്ഷയില്ല! ‘വി ഐ പി’യും കുടുങ്ങി?
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞ ‘വമ്പന്‍ സ്രാവ്’ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. നടിയുടെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദിലീപിനു വേണ്ടി കൈപറ്റിയത് ആരാണെന്ന് ഒളിവില്‍ കഴിയുന്ന അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പള്‍സര്‍ സുനി പ്രതീഷ് ചാക്കോയുടെ കയ്യിലായിരുന്നു ഏല്‍പ്പിച്ചത്. ആരെ ഏല്‍പ്പിക്കണമെന്ന് സുനി വ്യക്തമായി പറയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ താന്‍ ഫോണ്‍ ‘വിഐപി’ ക്ക് കൈമാറിയെന്ന് പ്രതീഷ് ചാക്കോ പൊലീസിന് മൊഴി നല്‍കി.
നടന്‍ ദിലീപ് അറസ്റ്റിലായതിനു ശേഷം ഒളിലില്‍ പോയ പ്രതീഷ് ചാക്കോ അറിയാവുന്ന വിവരങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. പ്രതീഷ് ചാക്കോ പറയുന്ന ‘വിഐപി’ തന്നെയാണ് സുനി പറയുന്ന ‘വമ്പന്‍ സ്രാവ്’ എന്നാണ് പൊലീസ് കരുതുന്നത്. ഇനി അന്വേഷണ സംഘത്തിന്റെ അന്വേഷണം ഈ 'വിഐപി'യെ തേടിയാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പ്രതീഷിന്റെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ രേഖപ്പെടുത്തിയതിന് ശേഷം 'വിഐപി'യെ ചോദ്യം ചെയ്‌തേക്കും.