ഒടുവില്‍ സൌമ്യ വധക്കേസിലെ സത്യം പുറത്തായി! വിശ്വസിക്കാനാകാതെ കോടതി

ആ വിവാദങ്ങള്‍ സത്യമായിരുന്നു?

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (08:46 IST)
കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സൌമ്യ വധക്കേസിലെ വിവാദങ്ങള്‍ക്ക് കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ആയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പുറത്ത്. അന്ന് ആരോപണം നേരിട്ട ഡോക്ടര്‍ ഉന്മേഷിനെ കുറ്റവിമുക്തനാക്കുന്നതാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. 
 
കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുമായി കൂടിച്ചേര്‍ന്ന് അവിഹിത നേട്ടമുണ്ടാക്കിയെന്നായിരുന്നു ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. സൗമ്യയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ആരാണെന്നതിനെ സംബന്ധിച്ചായിരുന്നു ആദ്യം തര്‍മുണ്ടായത്.
 
സംഭവത്തില്‍ ഉന്‍മേഷ് പ്രതിഭാഗത്തു ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാദത്തെ തുടര്‍ന്ന് ഉന്മേഷിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അന്നത്തെ ആരോപണങ്ങള്‍ തെറ്റാണെന്നും ഇക്കാര്യത്തില്‍ ഉന്മേഷ് നിരപരാധിയാണെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിക്കു കൈമാറുകയും ചെയ്തു.  
 
ഈ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്കു നല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്ര ക്രൂരമായ കേസിലെ പ്രതിയുമായി ഫോറന്‍സിക് സര്‍ജന്‍ ഒത്തുകളിച്ചെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments