Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരണം വരെ കൂടെയുണ്ടാകുമെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ച് കാണില്ല! - ഇതാണ് സൌഹൃദം

ജോലി രാജിവെപ്പിച്ച് വീട്ടുതടങ്കലിലാക്കി, മനോദൌര്‍ബല്യമുണ്ടെന്ന് പറഞ്ഞ് അഗതിമന്ദിരത്തിലാക്കി; വീട്ടുകാര്‍ കൈയൊഴിഞ്ഞ യുവതിക്ക് തുണയായത് കൂട്ടുകാരി

മരണം വരെ കൂടെയുണ്ടാകുമെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ച് കാണില്ല! - ഇതാണ് സൌഹൃദം
, ശനി, 12 ഓഗസ്റ്റ് 2017 (08:29 IST)
മരണം വരെ കൂടെ നിന്നുകൊള്ളാം എന്ന് വാക്കു നല്‍കുന്നവരാണ് പ്രണയിക്കുന്നവര്‍. എന്നാല്‍, അങ്ങനെ വാക്കു നല്‍കിയില്ലെങ്കിലും മരണം വരെ കൂടെയുണ്ടാകുന്നത് സൌഹൃദങ്ങള്‍ ആയിരിക്കും. പൊതുവെ സ്ത്രീകള്‍ക്ക് സൌഹൃദം കാത്തു സൂക്ഷിക്കാന്‍ കഴിയില്ലെന്നൊക്കെ പറയാറുണ്ട്. എന്നാല്‍, ഏറ്റുമാനൂരില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട് ഇങ്ങനെയുള്ള എല്ലാ മുന്‍‌വിധികളെയും തകര്‍ക്കുന്നതാണ്. 
 
മനോ‌ദൌര്‍ബല്യമുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ അഗതിമന്ദിരത്തില്‍ താമസിപ്പിച്ച യുവതിയെ കൂട്ടുകാരി കോടതി വഴി സ്വന്തമാക്കി. യുവതിയെ വീട്ടില്‍ താമസിപ്പിക്കാനും കൂട്ടുകാരിയും അമ്മയും തയ്യാറായി. കൈപ്പുഴ സ്വദേശിയായ 28കാരിക്കാണ് ഉറ്റകൂട്ടുകാരി തുണയായത്.
 
അച്ഛനും രണ്ടാനമ്മയും ചേര്‍ന്നാണ് യുവതിയെ മനോദൌര്‍ബല്യമുണ്ടെന്ന് പറഞ്ഞ് ഒറ്റക്കാക്കിയത്. ഇരുവരും ചേര്‍ന്ന് യുവതിയുടെ ജോലി രാജിവെപ്പിച്ച് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. സുഹൃത്തായ അമ്പിളി പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് അമ്പിളി ഏറ്റുമാനൂര്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
 
കോട്ടയം മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ മാനസികപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്നും കോടതി ഉത്തരവിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാമ ദിലീപിനെതിരല്ല, അങ്ങനെ പറയുകയുമില്ല? - സത്യം വെളിപ്പെടുത്തി താരം