Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുകാര്യം മാത്രമേ ദിലീപിന് മീനാക്ഷിയോട് പറയാന്‍ ഉണ്ടായിരുന്നുള്ളൂ !

ഒരച്ഛന്റെ ഗതികേട്

ഒരുകാര്യം മാത്രമേ ദിലീപിന് മീനാക്ഷിയോട് പറയാന്‍ ഉണ്ടായിരുന്നുള്ളൂ !
കൊച്ചി , ബുധന്‍, 26 ജൂലൈ 2017 (11:43 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആലുവയിലെ ജയിലില്‍ ആണ്. അതിനിടയ്ക്ക് സഹോദരന്‍ അനൂപിനെയല്ലാതെ മറ്റ് ബന്ധുക്കളെയൊന്നും നേരിട്ട് കണ്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിന് ഇടയില്‍ ദിലീപ് പൊട്ടിക്കരഞ്ഞ് തന്റെ മകളെ കാണണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ അത് സാധിച്ചിരുന്നില്ല.
 
ദിലീപിന് ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്. അനൂപ് അയച്ചുകൊടുത്ത 200 രൂപയാണ് ആശ്രയം. അവിടെ നിന്ന് ദിലീപ് മകള്‍ മീനാക്ഷിയെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടിയപ്പോഴും മകള്‍ മീനാക്ഷി ദിലീപിനൊപ്പം ആയിരുന്നു. 
 
നടിയുടെ കേസില്‍ അറസ്റ്റിലായ ദിലീപ് ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം മകളെ വിളിച്ചു എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. അച്ഛന്‍ ജയിലില്‍ കിടക്കുന്നത് കാര്യമാക്കണ്ട, നന്നായി പഠിക്കണം എന്നാണത്രെ ദിലീപ് മീനാക്ഷിയോട് പറഞ്ഞത്. കാവ്യ മാധവനെ ദിലീപ് ഫോണില്‍ നിന്ന് വിളിച്ചിരുന്നോ എന്ന കാര്യത്തില്‍ വിവരങ്ങള്‍ ഒന്നും ഇല്ല. അമ്മയെ പലതവണ വിളിച്ചതായി സൂചനകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍