സംസ്ഥാനത്ത് കര്‍ക്കടക വാവ് അവധി എന്ന്?
കര്‍ക്കടക വാവ് ദിവസം ഹൈന്ദവ വിശ്വാസികള്‍ പിതൃസ്മരണയ്ക്കായി ബലിയിടല്‍ ചടങ്ങ് നടത്തും
ഹൈന്ദവ വിശ്വാസികള്‍ പിതൃസ്മരണ ആചരിക്കുന്ന കര്‍ക്കടക വാവ് ഓഗസ്റ്റ് മൂന്ന് ശനിയാഴ്ചയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധിയായിരിക്കും. കര്‍ക്കടകം 19 നാണ് ഇത്തവണ കര്‍ക്കടക വാവ്. ഇത്തവണ കര്‍ക്കടക മാസത്തില്‍ 32 ദിവസങ്ങളുണ്ട്. ഓഗസ്റ്റ് 16 നു കര്‍ക്കടകം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 17 നു ചിങ്ങ മാസം പിറക്കും.
കര്‍ക്കടക വാവ് ദിവസം ഹൈന്ദവ വിശ്വാസികള്‍ പിതൃസ്മരണയ്ക്കായി ബലിയിടല്‍ ചടങ്ങ് നടത്തും. ആലുവ ശിവക്ഷേത്രത്തിലാണ് പ്രധാനമായും ബലിയിടല്‍ ചടങ്ങുകള്‍ നടത്തുക. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടുത്തോളം കര്‍ക്കടക മാസം അഥവാ രാമായണ മാസം പ്രാര്‍ത്ഥനകളുടെയാണ്. ഈ മാസത്തില്‍ ആഘോഷങ്ങള്‍ നടത്തില്ല. രാമായണ പ്രാര്‍ത്ഥനകളാണ് കര്‍ക്കടകത്തില്‍ പ്രധാനപ്പെട്ടത്. ഈ മാസം ഹൈന്ദവ വിശ്വാസികള്‍ ആഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കും. മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ച് ഭക്ഷണത്തില്‍ നിയന്ത്രണം പാലിക്കും.