കളിചിരികള്‍ അവസാനിച്ചു, ദിലീപ് ചിരി നിര്‍ത്തി! - കാരണമുണ്ട്...
നെഞ്ചുതകര്‍ന്ന് ദിലീപ്! കാവ്യയുടെ ഗര്‍ഭം, തന്റെ ഒന്നാം വിവാഹം - ജയിലിനുള്ളില്‍ നടക്കുന്നത് ആരും അറിയുന്നില്ല?
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസറ്റിലായ നടന്‍ ദിലീപിനെതിരെ ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. താരത്തെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ എല്ലാം ശരിയാണോ എന്നത് പോലും വ്യക്തമല്ല. ദിലീപിന് ജയിലില്‍ വി ഐ പി പരിഗണനയാണ് ലഭിക്കുന്നതെന്ന ആരോപണത്തെ തള്ളിക്കളയുകയാണ് നിര്‍മാതാവ് സുരേഷ് കുമാര്‍.
ദിലീപിനെ ആലുവ സബ്‌ജയിലില്‍ പോയി സന്ദര്‍ശിച്ച വ്യക്തിയാണ് സുരെഷ്കുമാര്‍. നേരില്‍ കണ്ട് യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ വ്യക്തിയെന്ന നിലയില്‍ ദിലീപിന് യാതോരു വി ഐ പി പരിഗണനയും ജയിലില്‍ ലഭിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നെഞ്ചുതകര്‍ന്നാണ് ദിലീപ് നില്‍ക്കുന്നത്. കാവ്യയുടെ ഗര്‍ഭം, ദിലീപിന്റെ ആദ്യ വിവാഹം, തകര്‍ന്ന കുടുംബം ഇതൊക്കെ കേട്ട് ഒന്നും മിണ്ടാനില്ലാതെയായിരിക്കുകയാണ് ദിലീപ്.
ആദ്യമൊക്കെ ജയിലിലിന്റെ അവസ്ഥയോട് പൊരുത്തപ്പെട്ട ദിലീപ് കളിചിരികള്‍ നിര്‍ത്തി ഇപ്പോള്‍ മൂകമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ കുറിച്ചുള്ള ആരോപണങ്ങളാണ് ദിലീപിനെ ഏറ്റവും തളര്‍ത്തുന്നത്. സുരേഷ് കുമാര്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെ സന്ദര്‍ശിച്ചതിനെ കുറിച്ച് പറഞ്ഞത്.
‘ചേട്ടാ, സത്യം എന്റെ കൂടെയാണ്. അത് എന്നായാലും ജയിക്കും എനിക്കിപ്പോള്‍ മോശം സമയമാണ്. ചെയ്യാത്ത കുറ്റത്തിനാണ് അകത്ത് കിടക്കുന്നത്. എനിക്കൊരു മകളുള്ളതാണ്. ഒരിക്കലും ഇങ്ങനെയൊരു കാര്യം ഞാന്‍ ചെയ്യില്ല’ - സുരേഷിനോട് ദിലീപ് ഇങ്ങനെയാണ് പറഞ്ഞത്.
എനിക്ക് ഏറ്റവുമടുത്ത ബന്ധമുള്ള ഒരാള്‍, അതും ഞാന്‍ അനിയനെ പോലെ കരുതുന്ന ഒരാള്‍ ജയിലില്‍ കഴിയുമ്പോള്‍ പോയി കാണേണ്ടത് എന്റെ കടമ അല്ലേ? .ഇത് തീര്‍ത്തും വ്യക്തിപരമായ കൂടിക്കാഴച ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ചു നേരം മാത്രമേ സംസാരിച്ചുള്ളുവെന്നും അദ്ദേഹം പറയുന്നു. ഡിജിപിയുടെ അനുമതി ലഭിച്ചിട്ടാണ് സുരേഷ് കുമാര്‍ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയത്.
ദിലീപിന്റെ കുടുംബത്തെക്കുറിച്ചൊക്കെ പ്രചരിക്കുന്നത് വെറും കള്ളത്തരങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. മീനാക്ഷി സ്കൂളില്‍ പോകുന്നുണ്ട്. ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും അവര്‍ കരച്ചിലാണ്. എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോള്‍. - സുരേഷ് കുമാര്‍ പറയുന്നു.