Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യയെ വെച്ച് ദിലീപിനെ കുടുക്കാമെന്ന് കരുതേണ്ട, ഇനി അതുനടക്കില്ല? - കേസിലെ പ്രധാനസാക്ഷി മൊഴിമാറ്റി!

നടിയെ ആക്രമിച്ച കേസ്; പ്രധാനസാക്ഷി മൊഴി മാറ്റി! പൊലീസ് വെള്ളം കുടിക്കുമോ?

കാവ്യാ മാധവന്‍
, ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (14:31 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വഴിത്തിരിവ്. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാള്‍ മൊഴി മാറ്റി. പള്‍സര്‍ സുനി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിയെന്ന് പൊലീസിന് മൊഴി നല്‍കിയ കാവ്യയുടെ ഡ്രൈവറാണ് ഇപ്പോള്‍ മൊഴി മാറ്റിയിരിക്കുന്നത്. 
 
കാവ്യാ മാധവന്റെ ഇപ്പോഴത്തെ ഡ്രൈവര്‍ സുനില്‍ ആലപ്പുഴയിലുള്ള മുന്‍ ജീവനക്കാരന്റെ വീട്ടിലെത്തിയ ശേഷമാണ് ഇയാള്‍ മൊഴി മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ കാവ്യയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തേക്കുമെന്നും സൂചനകള്‍ ഉണ്ട്. 
 
നേരത്തേ കാവ്യയുടെ സ്ഥാ‍പനമായ ലക്ഷ്യയില്‍ മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചുവെന്നും അതിന്റെ വകയായി പണം കൈപറ്റിയെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹിളാമോര്‍ച്ച നേതാവിന് അശ്ലീല സന്ദേശം; സാക്ഷാല്‍ കുമ്മനം വരെ ഞെട്ടി