Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബ വഴക്ക്: അച്ഛൻ മകനെ വെടിവെച്ചു - പിന്നീട് സംഭവിച്ചത്...

കുടുംബ വഴക്കിനിടെ അച്ഛൻ മകനെ വെടിവെച്ചു

PISTAL SHOOT
സൂര്യനെല്ലി , ഞായര്‍, 16 ജൂലൈ 2017 (11:50 IST)
കുടുംബ വഴക്കിനിടെ അച്ഛൻ മകനെ വെടിവെച്ചു. ഇടുക്കി സൂര്യനെല്ലിയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സൂര്യനെല്ലി സ്വദേശി അച്ചൻകുഞ്ഞാണ് ലൈസൻസില്ലാത്ത നാടൻതോക്ക് കൊണ്ട് മകനായ ബിനുവിന് നേരെ വെടിയുതിർത്തത്. വയറിന് സമീപത്ത് വെടിയേറ്റ ബിനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 
ബിനുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് ഒളിവിൽ കഴിയുന്ന അച്ചൻകുഞ്ഞിനെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അച്ചൻകുഞ്ഞ് ഇളയമകന്റെ ഭാര്യയുമായി പതിവായി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. ശനിയാഴ്ചയും വഴക്കുണ്ടാക്കിയപ്പോൾ ബിനു തടസം പിടിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ബിനുവിന് വെടിയേറ്റത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ കുടുക്കിയത് കാക്കനാട് ജയിൽ സൂപ്രണ്ട്: പി സി ജോർജ്