പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി, ദിലീപിനു ആശ്വസിക്കാവുന്ന നിരീക്ഷണങ്ങള്‍; പുതുപ്രതീക്ഷയില്‍ ദിലീപ് ഫാന്‍സ്
ഹൈക്കോടതിയുടെ ഈ നിരീക്ഷണവും ദിലീപിനു ആത്മവിശ്വാസം നല്‍കുന്നു!
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസില്‍ സുനിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കോടതി വിലയിരുത്തി. അതോടൊപ്പം, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനിയെന്നും കോടതി നിരീക്ഷിച്ചു.
സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന എല്ലാ കാര്യങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 26നു പരിഗണിക്കും. ഇതിനിടയില്‍ ഇന്നത്തെ കോടതി വിലയിരുത്തലുകള്‍ നാളെ ദിലീപിനു അനുകൂലമായിരിക്കുമെന്ന് അഭിഭാഷകര്‍ വിലയിരുത്തുന്നു.
സുനി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന കോടതിയുടെ നിരീക്ഷണത്തെ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ദിലീപ് അഭിഭാഷകര്‍.