കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു; ദാരുണ സംഭവം നടന്നത് മഞ്ചേശ്വരത്ത്
കുളിക്കാനിറങ്ങിയ മൂന്ന് ബാലന്മാർ മുങ്ങിമരിച്ചു
കുളത്തിൽ കുളിക്കാനിറങ്ങിയ അയൽവാസികളായ മൂന്നു ബാലന്മാർ മുങ്ങിമരിച്ചു. കാസർകോട് മഞ്ചേശ്വരം ഉദ്യോവർ മാടായിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. കുഞ്ചത്തൂർ ബി.എസ്.നഗർ കോളക്കയിലെ അസീം (11), അബ്ദുൽ അഫ്രീദ് (10), മുഹമ്മദ് സലിം (11) എന്നീ ബാലന്മാരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാർത്ഥികളായ മൂവരെയും സന്ധ്യയ്ക്ക് നോമ്പ് തുറക്കുന്ന സമയമായിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിഞ്ഞത്.
കുളവും തോടും ചേരുന്ന സ്ഥലത്തായിരുന്നു ഇവർ കുളിക്കാനിറങ്ങിയത്. നിറഞ്ഞുകവിഞ്ഞ കുളത്തിൽ കുട്ടികൾ മൂവരും മുങ്ങിത്താഴുകയായിരുന്നു.