കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ എം മാണി മാത്രം; രൂക്ഷവിമര്‍ശനവുമായി വീക്ഷണം മുഖപ്രസംഗം
ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേതെന്ന് വീക്ഷണം മുഖപ്രസംഗം
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.എം.മാണിക്ക് രാഷ്ട്രീയം എന്നത് കച്ചവടം മാത്രമാണ്. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത്. കെ.എം.ജോർജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.
യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തല്‍ കെ.എം.മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കാപട്യമാണ്. മാണിക്കായി യുഡിഎഫിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ ഒരിക്കലൌം വേണ്ടെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.