Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലും സദാചാര കൊലപാതകം: അര്‍ദ്ധരാത്രി പ്രവാസിയുടെ വീട്ടു പരിസരത്ത് കണ്ട യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി; ഏഴുപേര്‍ അറസ്റ്റില്‍

മലപ്പുറം മങ്കടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചാണ് യുവാവിനെ സമീപവാസികളായ ഏതാനും നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്

കേരളത്തിലും സദാചാര കൊലപാതകം: അര്‍ദ്ധരാത്രി പ്രവാസിയുടെ വീട്ടു പരിസരത്ത് കണ്ട യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി; ഏഴുപേര്‍ അറസ്റ്റില്‍
മലപ്പുറം , ചൊവ്വ, 28 ജൂണ്‍ 2016 (15:52 IST)
മറ്റ് സംസ്ഥാനങ്ങളില്‍ സദാചാര കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ സംഭവിക്കില്ലെന്ന് കരുതിയിരുന്നവരാണ് നമ്മള്‍ ഓരോ മലയാളികളും. എന്നാല്‍ ഇതാ കേരളത്തിലും സദാചാര കൊലപാതകങ്ങള്‍ കൂടി വരികയാണെന്നാണ് സമീപ കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ മലപ്പുറത്താണ് സദാചാര കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
മലപ്പുറം മങ്കടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ചാണ് യുവാവിനെ സമീപവാസികളായ ഏതാനും നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ (40) ആണ് സാദാചാര ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ മരണമടഞ്ഞത്.
 
ഇന്നലെ രാത്രി ഒരു സ്ത്രീ മാത്രം താമസിക്കുന്ന ഒരു വീടിന് സമീപം നസീര്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് മുന്‍കൂട്ടി സംഘടിച്ചെത്തിയ ഏതാനും സദാചാര ഗുണ്ടകളാണ് അക്രമത്തിനു പിന്നില്‍. നസീര്‍ ആ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തിയ നാട്ടുകാരില്‍ ചിലര്‍ വീടിന്റെ വാതില്‍ തകര്‍ത്ത അകത്തുകയറുകയും തുടര്‍ന്ന് നസീറിനെ ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ചുമരില്‍ തലയടിച്ചതിന്റെ രക്ത കറ കണ്ടതായി പൊലീസ് അറിയിച്ചു. 
 
അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ നസീര്‍ ശ്രമിച്ചെങ്കിലും ചവിട്ടിയും ഇടിച്ചും ബോധം നഷ്ടമാകും വരെ സദാചാര പൊലീസ് ചമഞ്ഞെച്ചിയവര്‍ മര്‍ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് നസീര്‍ ബോധരഹിതനായി വീണു. ഇയാളെ അവിടെ തന്നെ ഉപേക്ഷിച്ച് അക്രമിസംഘം രക്ഷ്പ്പെടുകയാ‍യിരുന്നു. പൊലീസ് എത്തിയ ശേഷമാണ് നസീറിനെ പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
മര്‍ദ്ദനത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ നസീര്‍ ഇന്ന് രാവിലെയോടെ മരണപ്പെട്ടത്. നസീറിന്റെ മൃതദേഹം  പെരിന്തല്‍മണ്ണ താലൂക്കാസ്പത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നസീറിന്റെ മരണം സദാചാര കൊലപാതകമാണെന്ന് സ്ഥിതീകരിച്ചതായി മങ്കട എസ്‌ഐ അറിയിച്ചു.
 
ഈ സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു‍. അതേസമയം, നസീര്‍ ഒരു സി പി എം പ്രവര്‍ത്തകനാണെന്നും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അദ്ദേഹത്തെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കാര്‍ അഹം‌ഭാവികള്‍, ‘ഞങ്ങളാണ് ശരി’ എന്ന് വിശ്വസിക്കുന്നവര്‍; ന്യൂയോര്‍ക്ക് ടൈംസിന് ശേഷം ഇന്ത്യക്കാരെ പരിഹസിച്ച് ചൈനീസ് പത്രം!